തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ദിണ്ടിഗലിൽ നടന്ന അപകടത്തിൽ കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന(51), ശോഭ (45) എന്നിവരാണ് മരിച്ചത്. പുതുപ്പറ്റി ഫ്ലൈ ഓവറിൽ വെച്ച് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം നടന്നത്.Two Malayalis die tragically after car crashes into bridge in Tamil Nadu
തിരുച്ചിറപ്പിള്ളിയില്‍ താമസിക്കുന്ന ബന്ധുവായ മിഥുന്‍രാജിനെ കാണാന്‍ എത്തിയതായിരുന്നു ഇവർ. മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്ന വഴിക്കാണ് അപകടം നടന്നത്. പത്ത് പേർക്ക് അപകടത്തിൽ പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. രണ്ട് കുട്ടികള്‍ക്ക് മൂന്നുവയസും ഒരു കുട്ടിക്ക് ആറുവയസും മാത്രമാണുള്ളത്.