web analytics

കോട്ടയത്ത് ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു

കോട്ടയം: ചങ്ങനാശേരിയിൽ ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. തൃക്കൊടിത്താനത്ത് ആണ് അപകടം നടന്നത്. കുറിച്ചി സ്വദേശി അഭിനവ്(12), മാടപ്പള്ളി സ്വദേശി ആദർശ്(15) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.(two kids drowned while fishing in kottayam)

വീടിനടത്തുള്ള ചെമ്പുംപുറത്ത് പാറക്കുളത്തിലാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി കുളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ കുട്ടിയും വെള്ളത്തിൽ വീഴുകയായിരുന്നെന്നാണ് വിവരം. ചങ്ങനാശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയും ആദർശ് പത്താം ക്ലാസ് വിദ്യാർഥിയുമാണ്.

Read Also: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

Read Also: ഹിജാബോ ബുര്‍ഖയോ ധരിച്ച് വരാൻ പാടില്ലെന്ന് കോളേജ്; ഹൈക്കോടതിയിൽ ഹർജി നൽകി വിദ്യാർത്ഥിനികൾ

Read Also: മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; മുപ്പതിലധികം ആളുകൾ ചികിത്സ തേടി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img