ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ
ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും, വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കണ്ണംപടി പുന്നപാറ തെകേടത്ത് ലീല , അയൽക്കാരനായ ഉറുമ്പിൽ രമേശനുമാണ് പരിക്കേറ്റത്.
ലീലയുടെ കണ്ണിനും, രമേശൻ്റെ കാലിനുമാണ് പരിക്ക് ‘ ലീലയുടെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭിത്തിയുടെ സുരക്ഷണം പൊട്ടിത്തെറിച്ച് വയറിങ് കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് അഞ്ചരടെയാണ് സംഭവം ഉണ്ടായത്. പണി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ രമേശൻ മഴ നനയാതിരിക്കാൻ ലീലയുടെ വീടിൻ്റെ ഉമ്മറത്ത് കയറി നിന്നു.
വാതിൽ പടിയാൽ നിന്ന് ലീല രമേശനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇടിയുടെ ആഘാധത്തിൽ ലീല മറിഞ്ഞു വീണു.തലയിടിച്ചാണ് വീണത്.
തിണ്ണയിൽ പതിപ്പിച്ചിരുന്ന ടൈൽ പൊട്ടിത്തെറിച്ച് രമേശൻ്റെ കാലുകളിൽ തുളച്ചു കയറുകയും ചെയ്തു. ലീലയുടെ കാഴ്ച മങ്ങുകയും രമേശൻ്റെ കാലിലും തുടയിലും മുറിവും, മരപ്പുമുണ്ടായി.
വിവരമറിഞ്ഞ് ലിലയുടെ മക്കളെത്തി ഇരുവരേയും ഉപ്പുതറ കമ്മ്യൂണിറ്റ് ഹെൽത്ത് സെൻ്ററിൽ എത്തിച്ചു. കുറയുന്നില്ലെങ്കിൽ ലീലയുടെ തലയ്ക്ക് സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനയും , വിദഗ്ധ ചികിത്സയും ആവശ്യമാണെസ് ഡോക്ടർമാർ നിർദ്ദേശിച്ചു.
വീട് അറ്റകുറ്റപ്പണി നടത്താനും, വിദഗ്ധ ചികിത്സയ്ക്കും സർക്കാർ സഹായം നൽകണമെന്നാണ് നിർധനയായ ലീലയുടെ ആവശ്യം.









