മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അരീക്കോട് മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരാണ് പിടിയിലായത്. Two arrested for raping mentally challenged woman in Malappuram.
36 കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്.
അയല്‍വാസിയും അകന്ന ബന്ധുവും അടക്കം എട്ടുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ 15 പവന്‍ സ്വര്‍ണവും പ്രതികള്‍ കവര്‍ന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.