ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച കേ​സ്; ഒളിവിൽ പോയ രണ്ട് പ്രതികൾ പിടിയിൽ

കോ​ഴി​ക്കോ​ട്: ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോയ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ബീ​ൽ ക​മ​ര്‍, വി​ഷ്ണു എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കേ​സി​ൽ നേ​ര​ത്തെ പ​ച്ചി​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ്, അ​ഭി​രാം എ​ന്നി​വ​ർ പിടിയിലാ​യി​രു​ന്നു. ഇ​തോ​ടെ നാ​ല് പേ​രു​ൾ​പ്പെ​ട്ട അ​ക്ര​മി സം​ഘ​ത്തി​ലെ എ​ല്ലാ​വ​രും അറസ്റ്റി​ലാ​യി. കഴിഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​ക്ര​മി സം​ഘം യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്.

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ​യി​ല്‍ നി​ന്നും പോ​ലീ​സ് ഉദ്യോഗസ്ഥർ ക​ണ്ടെ​ത്തി​യി​രു​ന്നു. ചെ​ക്ക് ഡാം ​കാ​ണാ​നെ​ത്തി​യ ര​ണ്ട് സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട കു​ട​ല്‍​ക​ട​വ് സ്വ​ദേ​ശി മാ​ത​ന്‍ എ​ന്ന ആ​ദി​വാ​സി യു​വാ​വി​നെ​യാ​ണ് കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ നാലംഗ സംഘം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്.

കാ​റി​ന്‍റെ ഡോ​റി​നോ​ട് കൈ ​ചേ​ര്‍​ത്ത് പി​ടി​ച്ച് അ​ര കി​ലോ​മീ​റ്റ​റോ​ളം മാ തനെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ക്കുകയായിരുന്നു. പ​രി​ക്കേ​റ്റ മാ​ത​ൻ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

മാഞ്ചസ്റ്ററിലെ യുവതിയുടെയും നവജാത ശിശുവിന്റെയും മരണം സംഭവിച്ചതെങ്ങിനെ ? 19 കാരിയുടെ മരണത്തിൽ ദുരൂഹത

മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Related Articles

Popular Categories

spot_imgspot_img