web analytics

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവികളടക്കം ഇരുപത് എസ്.പിമാരെ മാറ്റി

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളടക്കം ഇരുപത് എസ്.പിമാരെ മാറ്റി കേരള പൊലീസിൽ വൻ അഴിച്ചുപണി. കൊച്ചി സിറ്റിയിൽ ക്രമസമാധാനം, ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറായ കെ.എസ് സുദർശനെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി.

തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായണനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാക്കി. ഗവർണറുടെ എ.ഡി.സിയായിരുന്ന അരുൾ ആർ.ബി കൃഷ്ണയെ റെയിൽവേ പൊലീസ് സൂപ്രണ്ടാക്കി.

കോസ്റ്റൽ പൊലീസ് എ.ഐ.ജിയായ ജി.പൂങ്കുഴലിയെ എ.ഐ.ജി (പേഴ്സണൽ) തസ്തികയിലേക്ക് മാറ്റി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസാ ജോണിനെ കോസ്റ്റൽ പൊലീസ് എ.ഐ.ജിയാക്കി.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മയെ പൗരാവകാശ ചുമതലയുള്ള സൂപ്രണ്ടാക്കി. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിനെ വി.ഐ.പി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മിഷണറാക്കി.

സായുധ ബറ്റാലിയൻ കമൻഡാന്റിന്റെയും ഡി.ഐ.ജിയുടെയും അധിക ചുമതലയുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിനെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയാക്കി.

ടെക്നിക്കൽ ഇന്റലിജൻസ് എസ്.പി അങ്കിത് അശോകനെ സൈബർ ഓപ്പറേഷൻസ് സൂപ്രണ്ടാക്കി. ക്രൈംബ്രാഞ്ച് എക്കണോമിക് ഒഫൻസ് വിംഗ് സൂപ്രണ്ട് കെ.ഇ.ബൈജുവിനെ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയാക്കി.

എസ്.എ.പി കമൻഡാന്റ് അബ്ദുൾ റാഷിയെ എക്കണോമിക് ഒഫൻസ് വിംഗ് തിരുവനന്തപുരം റേഞ്ച് എസ്.പിയാക്കി. വനിതാ ബറ്റാലിയൻ കമൻഡാന്റ് കെ.മുഹമ്മദ് ഷാഫിയെ എക്കണോമിക് ഒഫൻസ് വിംഗ് എറണാകുളം റേഞ്ച് എസ്.പിയാക്കി.

റെയിൽവേ പൊലീസ് സൂപ്രണ്ട് ബി.കൃഷ്ണകുമാറിനെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി.
പി.നിതിൻരാജ് കണ്ണൂർ സിറ്റിയിൽ
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി പി.നിതിൻരാജിനെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറാക്കി.

ടെലികോം എസ്.പി എസ്.ആർ ജ്യോതിഷ് കുമാറിനെ വിജിലൻസ് ആസ്ഥാനത്ത് എസ്.പിയാക്കി. അഞ്ചാം സായുധ ബറ്റാലിയൻ കമൻഡാന്റ് വി.ഡി വിജയനെ ടെലികോം എസ്.പിയാക്കി.

അശ്വതി ജിജിയെ സ്ഥാനക്കയറ്റത്തോടെ കൊച്ചി ഡെപ്യൂട്ടി കമ്മിഷണറാക്കി. കെ.എസ്. ഷഹൻഷായെ എസ്.എ.പി കമൻഡാന്റാക്കി. ഇരിട്ടി എ.എസ്.പി യോഗേഷിനെ വനിതാ ബറ്റാലിയൻ കമൻഡാന്റാക്കി. സ്ഥാനക്കയറ്റത്തോടെ മോഹിത് റാവത്തിനെ അഞ്ചാം സായുധ ബറ്റാലിയൻ കമൻഡാന്റാക്കി.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം

ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം അർജന്റീനയിൽ നിന്ന്...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

Related Articles

Popular Categories

spot_imgspot_img