web analytics

ജവാൻ ഹോട്ടലിലെ ആമയൂട്ട് ആണ് തൃശൂരിലെ പുതിയ ചർച്ചാവിഷയം; പാറമേക്കാവ് ക്ഷേത്രക്കുളത്തിൽ നിന്നും വരിവരിയായി അവരെത്തും ഉപ്പുമാവും വടയും പഴംപൊരിയും കഴിക്കാൻ

തൃശ്ശൂർ: ക്ഷേത്ര കുളത്തിലെ ആമകളുടെ അത്താഴ സദ്യയാണ് ഇപ്പോൾ തൃശ്ശൂരിലെ ചർച്ചാവിഷയം. പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ജവാൻ ഹോട്ടലിന് മുന്നിലാണ് ക്ഷേത്രക്കുളത്തിലെ ആമകൾക്ക് അത്താഴ സദ്യ ഒരുക്കുന്നത്. Turtle dinner in the temple pond

താണിക്കുടം സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ജവാൻ ഹോട്ടൽ. വരിവരിയായി ക്ഷേത്രക്കുളത്തിൽ നിന്നും ​ഹോട്ടലിന് മുന്നിലെത്തി ഇലയിൽ വച്ചിരിക്കുന്ന ഉപ്പുമാവും വടയും പഴംപൊരിയും വേണ്ടുവോളം കഴിച്ച് വരിതെറ്റാതെ മടങ്ങുന്ന ആമകളെ കാണാൻ നിരവധി പേരാണ് എത്തുന്നത്.

നഗരത്തിൽ പാറമേക്കാവ് ക്ഷേത്രത്തിനു സമീപത്താണ് സന്തോഷിന്റെ ജവാൻ ഹോട്ടൽ. ഇന്ത്യൻ സേനയിൽനിന്ന് വിരമിച്ചയാളാണ് സന്തോഷ്. അതിനാലാണ് ഹോട്ടലിന് ജവാനെന്ന് പേരിട്ടിരിക്കുന്നത്. 

ഹോട്ടൽ രാത്രി ഏഴരയ്ക്ക് അടയ്ക്കും. ലൈറ്റണച്ചാലുടൻ ക്ഷേത്രക്കുളത്തിൽനിന്ന് വരിവരിയായി ആമകളെത്തും.

നാലഞ്ചു മാസം മുൻപേ സി.സി.ടി.വി. ദൃശ്യത്തിലാണ് രാത്രി ആമകളെത്തുന്നതു കണ്ടതെന്ന് സന്തോഷ് പറയുന്നു. പിറ്റേന്നു മുതൽ ഇലയിൽ ആഹാരം വെച്ചുതുടങ്ങി.

അതോടെ ഏഴരയ്ക്കും എട്ടിനുമിടയിൽ ആമക്കൂട്ടം എത്തിത്തുടങ്ങി. ദിവസവും എണ്ണത്തിൽ വ്യത്യാസമുണ്ടാകും. പത്തെണ്ണംവരെ മിക്ക ദിവസവും വരും.

ക്ഷേത്രക്കുളത്തിൽനിന്ന് 50 മീറ്റർ അകലെയാണ് ഹോട്ടൽ. ആദ്യനാളുകളിൽ ആൾക്കാരെയും വെളിച്ചവും ആമകൾക്ക് പേടിയായിരുന്നു. ഇപ്പോഴത് മാറി. ആമകളുടെ വരവും തീറ്റയും കാണാൻ അനേകംപേർ എത്താറുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എഐ

ഫാസ്ടാഗ് കൈയിൽ പിടിച്ചാൽ പണി കിട്ടും; വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

Related Articles

Popular Categories

spot_imgspot_img