web analytics

യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിസ്ഥാപിച്ച് ഡോണൾഡ് ട്രംപ്: കാരണം ഇലോൺ മസ്‌കിന്റെ മകന്റെ ഒരു പ്രവർത്തി !

യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ മാറ്റിസ്ഥാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 1961 മുതൽ ജോൺ എഫ്.കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ച മേശയാണ് ട്രംപ് കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചത്. എന്നാൽ ഇതിന് പിന്നിലൊരു കാരണമുണ്ട്.

ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ഈ മേശയ്‌ക്കരികിൽ ട്രംപിനൊപ്പമാണ് ഇരുന്നത്. ഇതിനിടയിൽ

ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്‌കിന്റെ മകൻ മൂക്ക് തുടയ്ക്കുന്നതു കണ്ടതിനു ദിവസങ്ങൾക്കുശേഷമാണ് ഓവൽ ഓഫിസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചത്. മസ്‌കിന്റെ ഇളയ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ട്രംപിനൊപ്പം കുട്ടി ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുശേഷമാണ് മേശ മാറ്റിയതെന്നാണു രാജ്യാന്തര മാധ്യമങ്ങളുടെ നിരീക്ഷണം.

ജെർമോഫോബ് (എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണ് ട്രംപ് എന്നും ഇതിനാലാണു മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.

145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് 1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി.ഹെയ്‌സിന് സമ്മാനിച്ചതാണ് ഓക്ക് തടികൊണ്ട് നിർമ്മിച്ച ഈ മേശ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img