web analytics

വീണ്ടും ഭീഷണിയുമായി ട്രംപ്‌

വീണ്ടും ഭീഷണിയുമായി ട്രംപ്‌

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയര്‍ത്തിയേക്കുമെന്നാണ് പ്രഖ്യാപനം.

സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന വാദവും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞു.

ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം, അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല.

അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ഞാന്‍ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണ്‌ എന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് (റഷ്യ-യുക്രൈന്‍ യുദ്ധം)ഇന്ധനം പകരുകയുമാണ്. അവര്‍ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഞാന്‍ സന്തോഷവാനായിരിക്കില്ല എന്നും ട്രംപ് പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രൈനില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല എന്നും ട്രംപ് ആരോപിച്ചു.

അതുകൊണ്ട് ഇന്ത്യ, യുഎസ്എയ്ക്ക് നല്‍കേണ്ടുന്ന തീരുവ ഞാന്‍ ഉയര്‍ത്തും, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടുപിറ്റേന്ന് തീരുവ അടുത്ത 24 മണിക്കൂറിനകം ഉയര്‍ത്തുമെന്ന യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം.

‘ഈ കൂട്ടക്കൊലപാതകം നിർത്തുമോ’…? ട്രംപിന് കത്തെഴുതി 600 ഇസ്രായേലി പ്രമുഖർ

ഗസ്സയിലെ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന വംശഹത്യ അടിയന്തരമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യവുമായി 600 പ്രമുഖർ കത്ത് അയച്ചതായി റിപ്പോർട്ട്.

ഇസ്രായേൽ ഹമാസിനെ ഭയപ്പെടാതെ വിശ്വസിക്കാവുന്ന ഘട്ടത്തിലെത്തിയിട്ടുള്ളതിനാല്‍ യുദ്ധം നിര്‍ത്തി, തടവിലായിരിക്കുന്നവരുടെ മോചനവും മഹാദുരിതത്തിന്റെ അവസാനവും ഉറപ്പാക്കുന്നതിനായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.

ഹമാസ് ഇപ്പോഴത്തെ അവസ്ഥയിൽ ഇസ്രായേലിന് ഭീഷണിയാകാത്ത രീതിയിൽ ദുര്‍ബലമായി കഴിഞ്ഞുവെന്നുമാണ് കത്തില്‍ വ്യക്തമാക്കുന്നത്.

അതേസമയം, “ഗസ്സ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ലെന്ന ഉറപ്പ് ലഭിക്കുമ്ബൊഴേക്കും യുദ്ധം തുടരും” എന്ന നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരുന്നു.

ഈ കത്തിൽ ഒപ്പുവെച്ചവരിൽ മുൻ മോസാദ് തലവൻ താമിർ പാർഡോ, ഷിൻ ബെത് രഹസ്യാന്വേഷണ വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥൻ ആമി അലാലോൺ, മുൻ പ്രധാനമന്ത്രി എഹുഡ് ബാരക്, മുൻ പ്രതിരോധമന്ത്രി മോഷെ യാലോൺ തുടങ്ങിയവർ ഉൾപ്പെടുന്നു.

ഷിൻ ബെത്തിലെ മുൻ മേധാവികൾ ആയ നദാവ്പ് അർഗാമാൻ, യോറാം കോഹെൻ, യാക്കോവ് പെരി, കർമി ഗിലോൺ, കൂടാതെ മൂന്ന് മുൻ സൈനിക ഉദ്യോഗസ്ഥരും ഇവരിൽ ഉൾപ്പെടുന്നു.

ഹമാസിന്റെ പിടിയിൽ കഴിയുന്ന ഇസ്രായേൽ തടവുകാരുടെ ദയനീയ അവസ്ഥയും കത്തിൽ പ്രത്യേകമായി പരാമർശിക്കുന്നു. അന്നം കിട്ടാതെ ക്ഷീണിച്ച തടവുകാരുടെ വീഡിയോ ഹമാസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഇപ്പോൾ 50ത്തോളം ഇസ്രായേൽ തടവുകാർ ഹമാസ് നിയന്ത്രണത്തിലുണ്ട്. ഇവരിൽ എത്രപേർ ജീവനോടെയുണ്ടെന്നതിനെക്കുറിച്ച് വ്യക്തതയില്ല.

Summary: US President Donald Trump has announced that tariffs on Indian imports may be significantly increased within the next 24 hours. The statement was made during his interview with CNBC, sparking concerns over escalating trade tensions between the two nations.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

Related Articles

Popular Categories

spot_imgspot_img