മൂന്നാം കപ്പുയർത്താൻ ഒരുങ്ങിയിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകളിൽ ഒരാളാണ് സൂപ്പർ താരം ശുഭ്മാൻ ഗിൽ. ഇന്ത്യക്കായി ഈ വർഷം റൺസുകൾ താരം വാരിക്കൂട്ടിയപ്പോൾ ആരാധകരുടെ ആവേശവും ഇരട്ടിച്ചു. പക്ഷെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് താരം ഡെങ്കിപ്പനിയുടെ പിടിയിലായത്. തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം നഷ്ടമാകുകയും ചെയ്തു. ഗില്ലിന്റെ അഭാവം ടീമിനെ ബാധിക്കുമോയെന്ന് ഭയന്നെങ്കിലും മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയമായിരുന്നു. പിന്നീടുള്ള കളികളിൽ അസുഖം മാറി തിരിച്ചെത്തിയ താരം ടീമിനൊപ്പം തിരിച്ചു വന്നെങ്കിൽ ലോകകപ്പിൽ മികവ് കാട്ടാൻ താരത്തിന് കഴിയുന്നില്ലെന്നത് ഏറെ നിരാശാജനകം. തീര്‍ത്തും മോശം പ്രകടനം കാഴ്ചവെക്കുന്നതോടെ ശുഭ്മാനെതിരെ കടുത്ത വിമർശം ആണ് ഉയരുന്നത്.
ഗില്ലിനെ ഫോമിലേക്കെത്താന്‍ സാറാ ടെണ്ടുല്‍ക്കറെ കൊണ്ടുവരണമെന്നാണ് ആരാധകരുടെ മുഖ്യ പരിഹാസം. സച്ചിൻ തെൻഡുൽക്കറിന്റെ മകളായ സാറയും ഗില്ലും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. സാറാ ടെണ്ടുല്‍ക്കര്‍ കാണിയായി എത്തിയ മത്സരത്തില്‍ ഗിൽ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. ബംഗ്ലാദേശിനെതിരേയുള്ള ആ മത്സരത്തിൽ ഗിൽ അർദ്ധ സെഞ്ചുറിയും നേടി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും തകര്‍പ്പന്‍ ഷോട്ടുകള്‍ കളിക്കാനുമെല്ലാം ഗില്ലിന് സാധിച്ചു. എന്നാല്‍ സാറ കളികാണാനില്ലാത്ത എല്ലാ മത്സരത്തിലും താരം മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഗില്ലിനു വേണ്ടി കയ്യടിക്കുന്ന സാറയുടെ ചിത്രങ്ങളും വിഡിയോകളും വൈറൽ ആയിരുന്നു. ഗില്ലിന്റെ ആരാധിക കൂടിയാണ് സാറ. അതുകൊണ്ടുതന്നെ ഗില്ലിനെ ഫോമിലേക്കെത്തിക്കാന്‍ സാറയെ എല്ലാ മത്സരത്തിലും ഗ്യാലറയിലെത്തിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
ഗില്ലിന്റെ മോശം പ്രകടനത്തിന് ശിഖര്‍ ധവാനോടും താരതമ്യപ്പെടുത്തുന്നവർ ഉണ്ട്. ധവാനായിരുന്നു ഇതിലും ഭേദമെന്നും ഐസിസി ടൂര്‍ണമെന്റില്‍ ധവാന്റെ മികവ് ഇന്ത്യ മറക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മൂന്ന് മോശം പ്രകടനത്തിന്റെ പേരില്‍ ഗില്ലിനെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും ഇന്ത്യയുടെ അടുത്ത ഹീറോയായി ഗില്ലെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും താരത്തെ പിന്തുണച്ചുകൊണ്ട് പറയുന്നവരുമുണ്ട്.
ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ അര്‍ധ സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളില്‍ ഗില്ലിന്റെ പ്രകടനം മോശമാണെന്നു വേണം പറയാൻ. നാല് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സാണ് ആകെ ഗില്‍ നേടിയത്. പാകിസ്താനെതിരേ 16 റണ്‍സും ബംഗ്ലാദേശിനെതിരേ 53 റണ്‍സും ന്യൂസീലന്‍ഡിനെതിരേ 26 റണ്‍സും നേടിയ ഗില്‍ ഇംഗ്ലണ്ടിനെതിരേ 9 റണ്‍സിനാണ് പുറത്തായത്. ക്രിസ് വോക്‌സിന്റെ പന്തില്‍ ഗിൽ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. നായകൻ രോഹിത് ശർമയോടൊപ്പം മികച്ച ഓപ്പണിംഗിന് പിറവി നൽകിയിരുന്ന ശുഭ്മാൻ ഗിൽ, വരും മത്സരങ്ങളിൽ ഫോമിലെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ.