പുത്തൻ ചിത്രം ലിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകം . വിജയിനെ നായകനാക്കി ലോകേഷ കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വരുന്ന ഓരോ വാർത്തകളും ആരാധകർ ഏറ്റെടുക്കുന്നുണ്ട്..പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ എന്നതും ചിത്രത്തിന്റെ പ്രത്യകതയാണ്. ട്രെയ്‌ലർ റിലീസിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ പോസ്റ്റർ ആണ് ഇപ്പോൾ വൈറൽ ആക്കുന്നത് .ചോര കിനിയുന്ന കത്തിയ്ക്കു മുന്നിൽ ഭയപ്പാടോടെ നിൽക്കുന്ന തൃഷയുടെ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറുവശത്ത് ആരാണെന്ന് വെളിപ്പെടുത്താത്ത പോസ്റ്റർ , ചിത്രത്തിലെ വില്ലനെ കുറിച്ച് ചിന്തിപ്പിക്കുന്നു .
മാത്രമല്ല ലിയോയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയതും ചർച്ചയായിരുന്നു . ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ബാഡാസ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസായത്.ഗാനത്തിന്റെ നേരത്തെ റിലീസായ ഗ്ലിംസ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിഷ്ണു ഇടവൻ രചിച്ച വരികൾക്ക് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ആലാപനം.സിനിമക്ക് ഹൈപ്പോ കാര്യമായ പ്രൊമോഷനോ ഇല്ല എന്ന ചർച്ചകൾ നടക്കുന്നിതിനിടെയാണ് രണ്ടാം ഗാനം റിലീസായത് എന്നാൽ ഇപ്പോഴിതാ ബാഡ് ആസിന് റെക്കോഡ് കാഴ്ചക്കാരാണ് ലഭിക്കുന്നത്.ഗാനം ഇതിനോടകം തന്നെ 11 മില്യണിലധികം പേർ കണ്ട് കഴിഞ്ഞു.
തൃഷയ്ക്ക് പുറമേ അർജുൻ സർജ, സഞ്ജയ് ദത്ത് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരോൾ ദാസ് എന്ന കഥാപാത്രമായി അർജുനെത്തുമ്പോൾ ആന്റണി ദാസിനെ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.
ആവേശകരമായ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ, ഉയർന്ന കാത്തിരിപ്പ്, മുൻകൂർ ബുക്കിംഗ് റിപ്പോർട്ടുകൾ എന്നിവ കൊണ്ട് ‘ലിയോ’ഏറെ വ്യത്യസ്തമാണ് . ‘ 2023 ഒക്ടോബർ 19-ന് ചിത്രം തിയറ്ററുകളിൽ എത്തും, ഇന്ന് ‘ലിയോ’ ട്രെയിലറിനെ വരവേൽക്കാൻ ആരാധകർ കാത്തിരിക്കുകയാണ് ..