web analytics

അത്തം പത്തിന് പൊന്നോണം;ഓണാഘോഷങ്ങൾക്ക് തുടക്കം; തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്; വാഹനങ്ങൾ ഇതുവഴി പോകുക

കൊച്ചി: ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും.Tripunithura Attachamayam will be held today to mark the beginning of the Onam celebrations.

ഗവ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ രാവിലെ 9.30 ന് സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും.

ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 59 കലാസംഘങ്ങളിലായി ആയിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുക്കും.

ചരിത്രവും ഐതിഹ്യവും സമകാലിക വിഷയങ്ങളും പ്രതിപാദിക്കുന്ന 15 നിശ്ചലദൃശ്യങ്ങളുമുണ്ടാകും. തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേകോട്ട, എസ്എൻ ജം​ഗ്ഷൻ, വടക്കേകോട്ട, കോട്ടയ്‌ക്കകം, സ്റ്റാച്യു ജം​ഗ്ഷൻ വഴി നഗരം ചുറ്റുന്ന ഘോഷയാത്ര വൈകുന്നേരം മൂന്നിന്‌ തിരികെ അത്തംനഗറിലെത്തും.

രാവിലെ പത്തിന്‌ സിയോൻ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കളമത്സരവും പൂക്കളപ്രദർശനവും നടക്കും. അതേസമയം അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണിവരെ തൃപ്പൂണിത്തുറയിലും സമീപ പ്രദേശങ്ങളിലും പ്രധാന വഴികളിലും ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങൾ തിരിച്ചുവിടുന്നത്

കോട്ടയം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും, വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്നും റൈറ്റ് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്.

കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവ്വീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷനിൽ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.

കോട്ടയം, വൈക്കം, എന്നീ ഭാഗങ്ങളിൽ നിന്നും കാക്കനാട് , അമ്പലമേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ്ജം ഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി –ചോറ്റാനിക്കര വഴി പോകേണ്ടതാണ്.

എറണാകുളം, വൈറ്റില എന്നീ ഭാഗങ്ങളിൽ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവ്വീസ് ബസ്സുകളും പേട്ട ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് – കണ്ണൻകുളങ്ങര വഴി പോകേണ്ടതാണ്.
വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ നിന്നും അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിൽ എത്തി ഇരുമ്പനം ജംഗ്ഷൻ വഴി പോകേണ്ടതാണ്.

വെണ്ണല, എരൂർ എന്നീ ഭാഗങ്ങളിൽ നിന്നും കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ പുതിയ റോഡ് ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ചൈത്രം ജംഗ്ഷനിൽ എത്തി സീപോർട്ട് – എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവ്വീസ് ബസ്സുകളും കരിങ്ങാച്ചിറ – ഇരുമ്പനം ജംഗ്ഷനിൽ എത്തി എസ്.എൻ ജംഗ്ഷൻ – പേട്ട വഴി പോകേണ്ടതും ഹെവി വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകേണ്ടതുമാണ്.

പുതിയകാവ് ഭാഗങ്ങളിൽ നിന്നും വരുന്ന സർവ്വീസ് ബസ്സുകൾ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറാതെ കണ്ണൻ കുളങ്ങര – ഹോസ്പിറ്റൽ ജംഗ്ഷൻ- മിനി ബൈപ്പാസ് വഴി പോകേണ്ടതാണ്.
വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ

ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയിനർ ലോറി, മുതലായ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ ഗ്രൗണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംഗ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ

നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതിയകാവ് അമ്പലത്തിൻെറ ഗ്രൗണ്ടിലും, മരട്, പേട്ട എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മിനി ബൈപ്പാസിലുള്ള എസ്.എൻ വിദ്യാപീഠം, വെങ്കിടേശ്വര എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.

കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് എന്നീ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരുമ്പനം പുതിയ റോഡ് ജംഗ്ഷൻ – ചിത്രപ്പുഴ റോഡിൻെറ ഇടത് വശത്ത് ട്രാഫിക് തടസ്സം ഇല്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ

ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട് – തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്– സ്റ്റാച്യു – കിഴക്കേക്കോട്ട – എസ്എൻ ജംഗ്ഷൻ- അലയൻസ് – വടക്കേക്കോട്ട – പൂർണ്ണതൃയീശ ടെമ്പിൾ എന്നിവിടങ്ങളിൽ യാതൊരുവിധ പാർക്കിംഗുകളും അനുവദിക്കുന്നതല്ല.
കണ്ണൻകുളങ്ങര മുതൽ മിനി ബൈപാസ് – പേട്ട വരെയുള്ള റോഡിൻെറ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കുന്നതല്ല.
പൊതുവായ കാര്യങ്ങൾ

ആലുവ,എറണാകുളം,വൈറ്റില ഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ അന്നേ ദിവസം യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക. – കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി സ്ഥാനാർത്ഥി അഗ്നിമിത്ര പോൾ

ബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം; ഹെൽമറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി ബിജെപി...

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ...

മദ്യലഹരിയിലെ ‘സാഹസം’ വിനയായി; പാമ്പിൻകുഞ്ഞിനെ പോക്കറ്റിലിട്ടു നടന്ന അതിഥിത്തൊഴിലാളിക്ക് ദാരുണമായ കടിയേറ്റു

മഞ്ചേരി: കേട്ടാൽ ആരും അന്തംവിട്ടുപോകുന്ന ഒരു വാർത്തയാണ് മലപ്പുറം മഞ്ചേരിയിൽ നിന്നും...

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 24-ാം തീയതിയായ...

ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കവർച്ച; സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികൾ കുടുങ്ങി

Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും...

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

Related Articles

Popular Categories

spot_imgspot_img