മൂവാറ്റുപുഴ: ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.
മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ആനിക്കാട് മാവിന്‍ചുവടില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ ആയവന വടക്കുംപാടത്ത് സെബിന്‍ ജോയിയാണ്(34) മരിച്ചത്.
തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും മൂവാറ്റുപുഴ ഭാഗത്ത് നിന്ന് ആയവനക്ക് പോവുകയായിരുന്ന ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.