ഉത്തർപ്രദേശ്: തിരക്കേറിയ മധുര ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ പുലർച്ചെ ട്രെയിൻ അപകടം . ദില്ലിയിലെ ശകൂർ ബസ്തിയിൽ നിന്നും ഉത്തർപ്രദേശിലേയ്ക്ക് വരുകയായിരുന്ന മെമു ട്രെയിൻ പ്ലാറ്റ്ഫോമിലേയ്ക്ക് ഇടിച്ച് കയറി. ട്രെയിനിന്റെ എഞ്ചിനടക്കമുള്ള മുൻ ഭാഗം പൂർണമായും പ്ലാറ്റ്ഫോമിലേയ്ക്ക് കയറി നിൽക്കുന്നു. ദൃക്സാക്ഷികൾ നൽകിയ വിവരപ്രകാരം വലത് വശത്തെ ട്രാക്കിലൂടെ സ്റ്റേഷനിലേയ്ക്ക് വരുകയായിരുന്നു ട്രെയിൻ. അതി വേഗം എത്തിയ ട്രെയിൻ പെട്ടന്ന് പ്ലാറ്റ്ഫോമിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. പുലർച്ചെ ആയത് കാരണം സ്റ്റേഷനിൽ തിരക്കുണ്ടായിരുന്നില്ല. അതിനാൽ ആളപായം ഉണ്ടായില്ല. ട്രെയിനിലും യാത്രക്കാർ കുറവായിരുന്നു. ആളപായം ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജൂണിൽ ഒഡീഷയിൽ നടന്ന ട്രെയിൻ അപകടത്തിന് ശേഷം സുരക്ഷ സംവിധാനങ്ങൾ റയിൽവേ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് വെറും മൂന്ന് മാസത്തിന് ശേഷം റയിവേ സ്റ്റേഷനിൽ വീണ്ടും ഒരു അപകടം സംഭവിക്കുന്നത്. പക്ഷെ മധുരയിൽ ഉണ്ടായ അപകടത്തിൽ ട്രെയിനിൽ യാത്രക്കാർ ഇല്ലാത്തതും എതിരെ ട്രെയിൻ വരാത്തതും ഭാഗ്യമായി. ഒഡിഷയിലും സ്റ്റേഷനിലേയ്ക്ക് കയറിയ ട്രെയിനാണ് വഴി തെറ്റ് മറ്റൊരു ട്രാക്കിലേയ്ക്ക് ഓടി കയറി അപകടം ഉണ്ടാക്കിയത്. 233 പേരാണ് കൊല്ലപ്പെട്ടത്. 900ലധികം പേർക്ക് പരിക്കേറ്റു. 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.
Read Also:രണ്ടും കൽപ്പിച്ച് ദക്ഷിണ കൊറിയ. ഒപ്പം അമേരിക്കയും.