ഹിമാലയ പർവത നിരകളിൽ ട്രക്കിങ്ങ് നടത്തുന്നതിനിടെ ബ്രിട്ടീഷ് വിനോദ സഞ്ചാരി മരണപ്പെട്ടു. ധർമശാലയിലെ താത്രി ഗ്രാമത്തിനടുത്തുള്ള ദുശ്കരമായ ഭൂപ്രദേശത്താണ് സംഭവം. ധൗലാധർ പർവത നിരയ്ക്ക് സമീപം ഏഴുകിലോമീറ്റർ നീളുന്ന ട്രയിൻഡ് ട്രാക്കിലൂടെ രണ്ടു സഞ്ചാരികൾ നീങ്ങുമ്പോൾ ബ്രിട്ടീഷുകാരനായ സഞ്ചാരി താഴേയ്ക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന വ്യക്തി അടുത്തുള്ള ഗ്രാമത്തിലെത്തി പ്രദേശവാസികളുടെ സഹായം തേടി. 10 പേരടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിൽ ട്രക്കിങ്ങിനെത്തിയ സഞ്ചാരി താഴെ വീണു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. വീഴ്ചയിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു.
പരിക്കേറ്റയാളെ ശ്രമകരമായി പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ട്രചച്ചറിൽ പരിക്കേറ്റയാളുമായി നൂറു മീറ്റർ പിന്നിടാൻ രണ്ടു മണിക്കൂർ എടുത്തതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട സഞ്ചാരിയുടെ വിശദ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.