web analytics

ശ്രദ്ധിക്കുക; മറ്റന്നാള്‍ മുതല്‍ മൂന്നു ദിവസം ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം

ആലപ്പുഴ: അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് മറ്റന്നാള്‍ മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം. Traffic control on the national highway from the other day in connection with the construction of the Arur-Thuravur elevated road

റോഡ് ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കുന്നതിന്റെ ഭാഗമായി അരൂരില്‍ നിന്ന് തുറവൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ അരൂര്‍ക്ഷേത്രം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിച്ചുവിടും. 

തുറവൂരില്‍ നിന്ന് അരൂര്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ ദേശീയപാതയിലൂടെ തന്നെ കടത്തിവിടും.

ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 

നിലവില്‍ അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട്് കഴിഞ്ഞ കുറെ നാളുകളായി ദേശീയപാതയില്‍ വലിയ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെടുന്നത്. ഉയരപ്പാത നിര്‍മാണം തുടങ്ങിയത് മുതല്‍ ഗതാഗത കുരുക്ക് ഉണ്ട്. 

എന്നാല്‍ റോഡ് തകരാറിലായതോടുകൂടി ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇതിന് താത്കാലിക പരിഹാരമെന്നോണം റോഡില്‍ ടാറിങ് നടത്താനാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

തുടക്കമെന്ന നിലയില്‍ കിഴക്കുഭാഗത്തെ അരൂര്‍ മുതല്‍ തുറവൂര്‍ ഭാഗം വരെയുള്ള റോഡ് ടാര്‍ ചെയ്യും. റോഡ് ടാര്‍ ചെയ്യുന്നതിന്റെ ഭാഗമായി മൂന്ന് ദിവസമാണ് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 

ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മേല്‍പാതയോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ റോഡ് ടാര്‍ ചെയ്യുന്നത്. 

അരൂര്‍ നിന്ന് തുറവൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ അരൂര്‍ അമ്പല ജംഗ്ഷനില്‍ എത്തി അരൂകുറ്റി വഴി തൈക്കാട്ടുശേരിയിലൂടെ തുറവൂര്‍ ജംഗ്ഷനില്‍ എത്തണം. 

പടിഞ്ഞാറെ ഭാഗത്തെ റോഡ് പുനര്‍നിര്‍മിക്കുമ്പോള്‍ അവിടെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കിഴക്കുഭാഗത്തെ റോഡ് ടാര്‍ ചെയ്ത് കഴിഞ്ഞ ശേഷം മാത്രമാണ് പടിഞ്ഞാറെ ഭാഗത്തെ റോഡ് പുനര്‍നിര്‍മിക്കുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img