web analytics

ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിൽ അടിയന്തരപ്രമേയത്തിന് രമയുടെ നോട്ടീസ്; അനുമതി നിഷേധിച്ച് സ്പീക്കർ; പ്രതിപക്ഷം നടുത്തളത്തില്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. ടിപിയുടെ ഭാര്യ കെ കെ രമ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. (TP case: Urgent Motion Notice Not Allowed, Opposition Protests)

ഈ വിഷയത്തില്‍ ഡിസ്‌കഷന്‍ അനുവദിക്കാനാകില്ലെന്നും, രമയ്ക്ക് ഉപക്ഷേപമായി ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ഇത്തരത്തിലൊരു സംഭവമില്ലെന്ന് സ്പീക്കര്‍ പറഞ്ഞത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യം സ്പീക്കര്‍ എങ്ങനെ പറയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. പ്ലക്കാര്‍ഡുകളും പിടിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധം നടത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അതിനിടെ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെ കെ രമ എംഎല്‍എ ഇന്ന് ഗവര്‍ണര്‍ക്ക് കത്തു നല്‍കും. ഇന്നു വൈകീട്ട് 4.30 ന് ഗവര്‍ണറെ കണ്ടാണ് രമ കത്ത് കൈമാറുക.

ടിപി കേസ് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനുള്ള നീക്കമാണ് വിവാദമായത്. ജയില്‍ സൂപ്രണ്ടിന്റെ കത്ത് വിവാദമായതോടെ, പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി വ്യക്തമാക്കി.

Read Also: ഇനി പേപ്പർ ചോരില്ല; നടപടികൾ വിലയിരുത്തി; നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടനെന്ന് ആരോ​ഗ്യ മന്ത്രാലയം

Read Also: അംഗൻവാടിയിൽ അപകടം; കാൽവഴുതി 25 അടി താഴ്ചയിലേക്ക് വീണ് നാല്‌ വയസുകാരി; രക്ഷിക്കാൻ ചാടിയ അദ്ധ്യാപികയ്‌ക്കും പരിക്ക്

Read Also: വൈദികൻ ചമഞ്ഞും വിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് ; യുവാവിനെ കട്ടപ്പനയിൽ നിന്നും പൊക്കി പോലീസ് !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img