വിവാദങ്ങള്‍ക്കിടെ നടന്‍ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് നടൻ ഉണ്ണി മുകുന്ദന്‍. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയിട്ടാണ് താരം സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
ആക്ടര്‍ ടൊവിനോ എന്ന് ഉണ്ണി മുകുന്ദന്‍ സേവ് ചെയ്ത നമ്പറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് സ്റ്റോറിയിൽ ഉള്ളത്. കഴിഞ്ഞദിവസം രാവിലെ 7.34-ന് ഉണ്ണി മുകുന്ദന്‍ അയച്ച മെസേജിന് ടൊവിനോ പത്തുസെക്കന്‍ഡുള്ള വോയ്‌സ് മെസേജ് മറുപടി അയച്ചിട്ടുണ്ട്.
ഇതിന് മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റിക്കറാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയിരിക്കുന്നത്. പിന്നാലെ മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കര്‍ ടൊവിനോയും തിരിച്ചയച്ചിട്ടുണ്ട്. തുടർന്ന് ഇന്ന് രാവിലെ ഉണ്ണി മുകുന്ദന്‍ അയച്ച, ബറോസിന്റെ സെറ്റില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രമുള്ള സ്റ്റിക്കറാണ് അവസാന മെസേജ്.
സ്റ്റോറിയ്ക്ക് പിന്നാലെ പരോക്ഷ പ്രതികരണമായി ഫെയ്‌സ്ബുക്കില്‍ ഒരു റീലും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇരുമ്പില്‍ തീര്‍ത്ത കുന്തവുമായി സിംഹത്തെ വേട്ടായാടാന്‍ ശ്രമിക്കൂ, നിങ്ങളുടെ നായകള്‍ക്ക് അതിനുമാത്രം ശക്തിയുള്ള നഖങ്ങളില്ല’, എന്ന ക്യാപ്ഷനോടെയാണ് റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘മാര്‍ക്കോ’യില്‍ നിന്നുള്ള ഒരു ഭാഗം ആണ് റീലായി പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ ഈ വാക്കുകൾ കുറിച്ചത്.
ടൊവിനോയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെന്‍ഷന്‍ ചെയ്താണ് ഉണ്ണി മുകുന്ദന്‍ സ്‌റ്റോറി പങ്കുവെച്ചത്. ടൊവിനോ നായകനായ ‘നരിവേട്ട’യെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിനു തന്നെ ഉണ്ണി മുകുന്ദന്‍ മർദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാർ പരാതി നൽകിയിരുന്നത്.
‘നല്ലൊരു മലയാളി കുട്ടിയെ കണ്ടെത്തിയാല്‍ കല്യാണം കഴിച്ച് ഇവിടെ കൂടും’; കിലി പോളിന്റെ മറുപടി വൈറൽ
മലയാളി ആരാധകർ സ്നേഹത്തോടെ ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന സോഷ്യൽ മീഡിയ താരമാണ് ടാന്‍സാനിയൻ സ്വദേശിയായ കിലി പോൾ. ദിവസങ്ങൾക്ക് മുൻപ് കേരളത്തിലെത്തിയ കിലിയുടെ വീഡിയോകളും ഫോട്ടോയുമെല്ലാം വ്യാപകമായി പ്രചരിച്ചിരിക്കുന്നു.
കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ‘ഇന്നസെന്റ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലുലുവിൽ നടന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് കിലി നൽകിയ മറുപടിയാണ് വൈറലാകുന്നത്.
സിംഗിളാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു കിലിയുടെ മറുപടി. ‘അതെ ഞാൻ സിഗിളാണ്. ഇതുവരെ ഞാൻ വിവാഹം കഴിച്ചിട്ടില്ല. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തുകയാണെങ്കിൽ കേരളത്തിൽ കൂടാൻ തയ്യാറാണ്’, എന്നും കിലി പറഞ്ഞു.
കൂടാതെ മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടി ശോഭനയാണെന്നും നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെ ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു.
അതേസമയം, ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കിലി പോൾ. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് തൻവിയാണ് സംവിധാനം നിർവഹിക്കുന്നത്.