കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; ഡിവൈഡർ കണ്ടില്ലെന്ന് ഡ്രൈവർ
ആലപ്പുഴ: ചേപ്പാട് കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.
കായംകുളം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്കു വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതര പരിക്കുകളില്ല.
ചായകുടിക്കാൻ റോഡരികിലെ ഒരു കടയ്ക്കു മുന്നിൽ ബസ് നിർത്തിയിരുന്നു.
ചായകുടിച്ചതിന് ശേഷം എല്ലാവരും ബസിൽ കയറി യാത്ര തുടരുന്നതിനിടെ അൽപ്പസമയത്തിനുള്ളിൽ അപകടം സംഭവിക്കുകയായിരുന്നു.
ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ബസിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
അതേസമയം, കണ്ണൂർ പയ്യാവൂർ കുന്നത്തൂർ റോഡിലെ മുത്താറിക്കുളത്ത് മറ്റൊരു അപകടവും റിപ്പോർട്ട് ചെയ്തു.
കോൺക്രീറ്റ് മിക്സിങ് യന്ത്രവുമായി തൊഴിലാളികളെ കൊണ്ടുപോയ മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു.
ഉത്തർപ്രദേശ് സ്വദേശികളായ വിശ്വജിത്ത് (35), കൃഷ്ണ (35) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ 11 പേരെ കണ്ണൂർ എകെജി ആശുപത്രിയിലും രണ്ട് പേരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരുക്കേറ്റവരെല്ലാം അതിഥി തൊഴിലാളികളാണ്. അപകടത്തിൽപ്പെട്ട മിനി ലോറി ശ്രീകണ്ഠപുരം സ്വദേശിയുടേതാണെന്ന് പൊലീസ് അറിയിച്ചു.
English Summary
A tourist bus heading to Cheppad Kripasanal met with an accident in Alappuzha after hitting a road divider. No serious injuries were reported. The accident occurred shortly after the bus resumed its journey following a tea break, with police citing driver inattention as the cause. CCTV visuals of the incident have emerged.
In a separate incident in Kannur’s Payyavoor area, a mini lorry carrying construction workers overturned, killing two migrant labourers from Uttar Pradesh. Thirteen others were injured and are undergoing treatment at hospitals in Kannur and Taliparamba.
tourist-bus-accident-alappuzha-mini-lorry-overturns-kannur
Alappuzha, Bus Accident, Cheppad Kripasanal, Road Accident, Kannur, Payyavoor, Mini Lorry Accident, Migrant Workers, Kerala News, CCTV Footage









