ഒരുകോടി രൂപയ്ക്ക് രണ്ടാം ജന്മം ! സാങ്കേതികവിദ്യ അണിയറയിൽ ഒരുങ്ങുന്നു:

പുനർജന്മത്തെ പറ്റി മനുഷ്യർക്ക് എന്നും ആകാംക്ഷയാണ്. മരിച്ചശേഷം വീണ്ടും ജനിക്കാൻ ആവുമെങ്കിൽ എന്ന ചിന്ത ഭ്രാന്തൻ ചിന്താഗതിയാണ് എന്നു പറയാൻ വരട്ടെ. 2 ലക്ഷം ഡോളർ, അതായത് ഏകദേശം 1.6 കോടി രൂപ കൊടുക്കാൻ കഴിയുമെങ്കിൽ അതിനൊരു വഴിയുണ്ട്.

“ക്രയോണിക്സ്” എന്ന പുതിയൊരു സാങ്കേതികവിദ്യയിലൂടെ ഇത് സാധ്യമായേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ആളുകളുടെ ശരീരം അതിശൈത്യത്തിൽ മരവിപ്പിച്ച് സൂക്ഷിക്കുന്ന ടെക്നോളജി ആണിത്. ഭാവിയിൽ, വൈദ്യശാസ്ത്രം പുരോഗമിക്കുമ്പോൾ അവരെ ജീവനിലേക്ക് തിരികെ കൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്.

“ടുമോറോ.ബയോ” എന്ന യൂറോപ്പിലെ ക്രയോണിക്സ് ലാബ് ആണ് ഈ ആശയത്തിന് പിന്നിൽ. ശരീരത്തിലെ ദ്രാവകങ്ങൾ മാറ്റി, മഞ്ഞുകട്ടകൾ രൂപപ്പെടുന്നത് തടഞ്ഞ്, മൈനസ് 196 ഡിഗ്രി സെൽഷ്യസിൽ ശരീരം സൂക്ഷിക്കുകയാണ് ഇതിൽ ചെയ്യുന്നത്.

ഭ്രാന്തൻ ചിന്താഗതി എന്നുപറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഇതുവരെ 700 ആളുകളുടെ ശരീരം ഇത്തരത്തിൽ സൂക്ഷിക്കുന്നതിനായി പേര് നൽകിയിട്ടുണ്ട്. ഏതാനും ചിലരുടെയും ചില മൃഗങ്ങളുടെയും ശരീരം ഇത്തരത്തിൽ സൂക്ഷിക്കുന്നതായും കമ്പനി അവകാശപ്പെടുന്നു.

ഈ ആശയം പണ്ടത്തെ അവയവമാറ്റ ശസ്ത്രക്രിയ പോലെയാണെന്ന് കമ്പനി സ്ഥാപകൻ പറയുന്നു. ഇതുവരെ ആരെയും ഇങ്ങനെ ജീവനിലേക്ക് തിരികെ കൊണ്ടുവന്നിട്ടില്ല. എങ്കിലും ഭാവിയിൽ ഇത് സാധ്യമാകും എന്നാണ് കരുതപ്പെടുന്നത്.

പക്ഷേ, ഇതിൽ പല പ്രശ്നങ്ങളുമുണ്ട്. മരണം സംഭവിച്ചാൽ ഉടൻ ശരീരം ജീർണ്ണിക്കാൻ തുടങ്ങും. ഭാവിയിൽ ജീവൻ തിരികെ നൽകാൻ കഴിഞ്ഞാൽ പോലും, ഓർമ്മകളും വ്യക്തിത്വവും നിലനിർത്താൻ കഴിയുമോ എന്ന് ഉറപ്പില്ല.

2025-ഓടെ തലച്ചോറിലെ നാഡീകോശങ്ങൾ സംരക്ഷിക്കാനും, 2028-ഓടെ മരവിപ്പിച്ചവരെ തിരികെ കൊണ്ടുവരാനും കമ്പനി ലക്ഷ്യമിടുന്നു. ലക്ഷ്യം വിദൂരമാണെങ്കിലും ഭാവിയിൽ ഇത് സാധ്യമാകും എന്നുതന്നെ കരുതാം.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

വേടൻ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

വേടൻ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും കൊച്ചി: ബലാത്സംഗ...

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ കട്ടപ്പന: ആധുനിക...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

Related Articles

Popular Categories

spot_imgspot_img