ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളി
തൊടുപുഴ മുട്ടം പെരുമറ്റത്ത് മലങ്കര ജലാ ശയത്തിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടു ലോറികൾ മുട്ടം പോലീസ് പിടിച്ചെടുത്തു.
രണ്ട് വാഹനങ്ങളിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയതെന്ന് പഞ്ചായത്ത് അടുത്തിടെ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലെ ദൃശ്യപരിശോധനയിൽ വ്യക്തമായിരുന്നു.
പൂച്ചാക്കൽ പൂണിത്തുറ വീട്ടിൽ നവീൻ(32), പാണാവള്ളി അരൂക്കാട് വീട്ടിൽ അഭിജിത്(34), എന്നിവരാണ് വാഹനവുമായി
പോലീസ് സ്റ്റേഷനിലെത്തിയത്. വാഹന ഉടമസ്ഥരിൽനിന്ന് മുട്ടം പഞ്ചായത്ത് ഒന്നരലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.
ഈ രണ്ട് വാഹനങ്ങളും അടു ത്ത ദിവസം കോടതിയിൽ ഹാ ജരാക്കുമെന്ന് മുട്ടം പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച അർധ രാത്രിയിലും ഞായറാഴ്ച പുലർച്ചെ യുമായാണ് പല സ്ഥലങ്ങളിൽ നിന്നായി കൊണ്ടുവന്ന മനുഷ്യ വിസർജ്യം മലങ്കര ജലാശയത്തിൽ തള്ളിയത്. അഞ്ച് ലോഡ് മാലിന്യം തള്ളിയതായാണ് ലോറിക്കാർ പറയുന്നത്.