പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു പാലാ പിഴകിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു.ആനകല്ല് കോളനി വടക്കേക്കുന്നേൽ എലിസബത്താണ് (68) മരിച്ചത്. പാലാ-തൊടുപുഴ റോഡിൽ പിഴക് ആറാംമൈലിൽ തിങ്കൾ രാവിലെ എട്ടിനാണ് അപകടം. തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേയ്ക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണംവിട്ട് ഇതുവഴി നടന്നുപോവുകയായിരുന്ന സ്ത്രീയെ ഇടിച്ച് വീഴിക്കുകയായിരുന്നു. റോഡരുകിലെ വൈദ്യുതി തൂണിലിടിച്ചാണ് വാഹനം നിന്നത്.പരിക്കേറ്റ എലിസബത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. രാമപുരം … Continue reading പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു