web analytics

ഇന്ന് നവംബർ 1, കേരളപ്പിറവി; ഏവർക്കും കേരളപ്പിറവി ആശംസകൾ

കൊച്ചി: ഇന്ന് നവംബർ 1, കേരളപ്പിറവി. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികൾ കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടുന്നു. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ ഇന്നത്തെ കേരളം രൂപീകരിച്ചത്.Today November 1, Kerala Piravi

മലയാള നാടിന്‍റെ പിറന്നാൾ ഈ ദിനത്തിൽ എല്ലാവരും കേരള പിറവി ആശംസകൾ നേർന്നുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഇത്തവണ സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്.

കേരള സംസ്ഥാനം രൂപീകരിച്ചത്തിൻ്റെ ഓർമ്മയായിട്ടാണ് കേരളപ്പിറവി ആഘോഷിക്കുന്നത്. 68ാം പിറന്നാളാണ് കേരളത്തിന് ഇന്ന്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു ഇത്. അന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഉണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളം കാടും പുഴകളും നദികളാലും സമ്പന്നമാണ്.

കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും പറയപ്പെടുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. പക്ഷേ മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു.

കേരളം ജനിച്ചതിന് പിന്നിൽ ധാരാളം പ്രക്ഷോഭങ്ങളുമുണ്ടായിട്ടുണ്ട്. 1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂർ രാജഭരണ പ്രദേശം ഭാരത സർക്കാരിൽ ലയിക്കാതെ വിട്ടു നിന്നു. 1947 ജൂണിൽ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ ദിവാൻ തിരുവിതാംകൂർ രാജ്യം ഒരു സ്വയംഭരണ പ്രദേശമായി നിലനിൽക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂർ രാജ്യം പൊതു ഗതാഗതത്തിലും, ആശയ വിനിമയ സംവിധാനങ്ങളിലും, വ്യാവസായിക രംഗത്തും എല്ലാം സ്വയംപര്യാപ്തത നേടിയ ഒരു വികസിത പ്രദേശമായിരുന്നു.

സർവകലാശാലയുടെ മുഴുവൻ ചെലവുകളും രാജാവ് സ്വന്തമായാണ് നിർവ്വഹിച്ചിരുന്നത്. കേരളം എന്ന പേര് ലഭിച്ചതിന് പിന്നിൽ നിരവധി കഥകളാണുള്ളത്. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകൾ ധാരാളമായി കാണുന്നത് കൊണ്ടാണ് കേരളമെന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. ചേര രാജക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.

സ്ത്രീകൾ കസവുസാരിയും പുരുഷന്മാർ കസവ് മുണ്ടും ധരിക്കാറുണ്ട് കേരളപ്പിറവി ദിനത്തിൽ. അഞ്ചു ജില്ലകൾ മാത്രമായാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോ​ഗ്യം തുടങ്ങിയ മേഖലകളിലും കേരളമേറെ മുന്നിലാണ്. എല്ലാ മേഖലകളിലും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചാണ് കേരളം മുന്നേറുന്നത്. എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക്

തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ പരിഭ്രാന്തി; ഭയന്ന് ഓടിയ വയോധികയ്ക്ക് പരിക്ക് കോഴിക്കോട്:...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ ആശങ്ക

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ...

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

അയർലൻഡിൽ നിന്ന് നാട്ടിലെത്തിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

അയർലൻഡിൽ നിന്ന് നാട്ടിലെത്തിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ്...

കോഴിക്കോട് രണ്ടിടങ്ങളിൽ പാമ്പുകടി; വീട്ടുമുറ്റത്ത് യുവതിയടക്കം രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് രണ്ടിടങ്ങളിൽ പാമ്പുകടി; വീട്ടുമുറ്റത്ത് യുവതിയടക്കം രണ്ടുപേർക്ക് പരിക്ക് കോഴിക്കോട്: ജില്ലയിലെ രണ്ടിടങ്ങളിലായി...

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം!

ബ്രിട്ടനെ വിറപ്പിച്ച് മലയാളി ബ്രാൻഡ്; ലണ്ടൻ സ്പിരിറ്റ്‌സ് മത്സരത്തിൽ ‘ഒറ്റക്കൊമ്പൻ’ തരംഗം! ലണ്ടൻ:...

Related Articles

Popular Categories

spot_imgspot_img