web analytics

അന്‍വര്‍ പിന്‍മാറുമോ?നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരചിത്രം ഇന്ന് തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് അണ്.

വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ പി വി അൻവർ, എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്.

നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ള പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ടു പോകുമോയെന്നതിലുള്ള ആകാംക്ഷ നിലനില്‍ക്കുകയാണ്.

പത്രിക സമര്‍പ്പിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും അന്‍വര്‍ പ്രചാരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് കാരണം.

പി.വി അന്‍വര്‍ രണ്ടു പത്രിക നല്‍കിയിരുന്നെങ്കിലും, തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായുള്ള പത്രിക സ്വീകരിച്ചിട്ടുണ്ട്.

അതേ സമയം വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും.

ആര്യാടന്‍ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂത്തേടം പഞ്ചായത്തിലാണ് എം സ്വരാജിന്റെ പര്യടനം.

അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യും

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img