web analytics

ഇന്ന് കോൺഗ്രസിൽ തന്നെ; ഭാവിയിൽ ബിജെപിയിലേക്ക് പോകുമോ എന്ന് അപ്പോൾ പറയാം; ബിജെപിയിലേക്ക് പോകുമെന്ന വാർത്തയോട് പ്രതികരിച്ച് കെ.കരുണാകരൻ്റെ മകൾ

തിരുവനന്തപുരം: തന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ തന്നെ വാർത്ത നിഷേധിച്ചതാണ്. ഇപ്പോഴും ശക്തമായി നിഷേധിക്കുന്നു. ഭാവിയിൽ പോകുമോ എന്നവർ തന്നോട് ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എങ്ങനെ പറയാൻ കഴിയുമെന്ന് അവരോട് തമാശയായി പറഞ്ഞു. അത് ഇങ്ങനെ വരുമെന്ന് കരുതിയില്ലെന്ന് പത്മജ വേണു​ഗോപാൽ ബിജെപിയിലേക്ക് പോകുമെന്ന വാർത്തയോട് പ്രതികരിച്ച് പത്മജ വേണു​ഗോപാൽ. ചാനലിൽ വന്ന വാർത്തക്കെതിരെയാണ് പത്മജ രം​ഗത്തെത്തിയത്. താൻ ബിജെപിയിൽ പോകുമെന്ന വാർത്ത ഏതോ മാധ്യമത്തിൽ നിന്ന് വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് അത്തരത്തിലൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. . ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പത്മജ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിലാണ് വാർത്ത വന്നത്. പിന്നീട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പത്മജ വേണു​ഗോപാലിന്റെ കുറിപ്പിന്റെ പൂർണരൂപം

ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img