web analytics

മൈദക്കുള്ളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ; ഒന്നും രണ്ടുമല്ല അരക്കോടിയുടെ; കയ്യോടെ പൊക്കി പോലീസ്

തൃശൂർ: മം​ഗലാപുരത്ത് നിന്നും കേരളത്തിലേക്ക് വൻതോതിൽ നിരോധിതപുകയില ഉത്പന്നങ്ങൾ കടത്തവെ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.

സ്ഥിരമായി കേരളത്തിലേക്ക് ലഹരി കടത്തുന്ന ലോറിയും 50 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പോലീസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ മണ്ണാർക്കാട് സ്വദേശി സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. 3,84,436 പാക്കറ്റ് ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങളാണ് ലോറിയിൽ നിന്നും പിടിച്ചെടുത്തത്. മൈദ ചാക്കുകൾക്കിടയിലാണ് പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്.

ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ വച്ച ശേഷം അതിനിടയിൽ പുകയില ഉത്പന്നങ്ങളും കടത്തുകയായിരുന്നു.

രഹസ്യവിവരത്തെ തുടർന്ന് പുറ്റേകരയിൽ നിന്നാണ് പേരാമംഗലം പോലീസും ഡാൻസാഫ് സംഘവും ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

സ്കൂൾ തുറക്കുന്നത് ലക്ഷ്യമിട്ട് വിൽപ്പനയ്ക്കെത്തിക്കാനുള്ള ലഹരി ഉത്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img