web analytics

അടിച്ചു പാമ്പായി റോഡിൽകിടക്കുന്നവർ അറിയാൻ; നിങ്ങൾക്ക് ആവശ്യമുള്ള അത്രയും മദ്യവും നല്ലൊരു തുക ശമ്പളമായും ലഭിക്കും; ഏതു ബാറിലും കയറി സൗജന്യമായി മദ്യപിക്കാം; മദ്യപിച്ച് പണമുണ്ടാക്കുന്നവരെപറ്റി കേട്ടിട്ടുണ്ടോ?

ലോകത്ത് ഏറ്റവും അധികം ആളുകൾ കുടിക്കുന്ന പാനീയമാണ് മദ്യം. വെള്ളം കഴിഞ്ഞാൽ ഒരുപക്ഷേ ഏറ്റവും കൂടതൽ വിറ്റുവരവുള്ള പാനീയം എന്നും വിശേഷണമുണ്ട് മദ്യത്തിന്. ഒരു ദുശ്ശീലമായി മുദ്രകുത്തപ്പെട്ടിട്ടുള്ള മദ്യപാനം സാമ്പത്തികമായും ആരോഗ്യപരമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്.

കരൾ ഉൾപ്പെടെയുള്ള നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും മദ്യപാനം ഹാനികരമാണെന്ന് പണ്ടേക്ക്പണ്ടേ തെളിയിക്കപ്പെട്ടതുമാണ്. ഇതൊക്കെക്കൊണ്ടാണ് മദ്യപാനത്തെ ഒരു ദുശ്ശീലമായി കണക്കാക്കുന്നത്.

എന്നാൽ അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് മദ്യപിച്ചുകൊണ്ട് പണം സമ്പാദിക്കാമെന്നത്. എങ്ങനെയെന്നല്ലേ? മദ്യപാനം ഒരു തൊഴിലാക്കി മാറ്റി പണം സമ്പാദിക്കുന്ന ധാരാളം പേർ ലോകത്ത് ഉണ്ട് എന്നതാണ് വിചിത്രമായ യാഥാർത്ഥ്യം. മദ്യത്തെ കുറിച്ച് റിവ്യൂ ചെയ്യുന്ന ജോലിയാണ് പണം സമ്പാദിക്കാനായി ഉപയോഗിക്കുന്നത്.

ബാറുകളും അവിടെ വിളമ്പുന്ന മദ്യവും റിവ്യൂ ചെയ്യുന്ന ഈ ജോലി കരാർ അടിസ്ഥാനത്തിലുള്ളതാണ്. രണ്ട് വർഷത്തേക്കാണ് കരാർ നിയമനം നൽകുന്നത്. ദി പിന്നിക്കിൾ ഗൈഡ് എന്ന കമ്പനിയാണ് മദ്യപാനികൾക്ക് പണം സമ്പാദിക്കാനുള്ള വഴിയൊരുക്കുന്നത്.

ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ ബാറുകളിൽ എത്തി മദ്യം വാങ്ങുന്നതിനുള്ള പണം കമ്പനി തന്നെ നൽകും. മദ്യം കഴിച്ച ശേഷം സ്വന്തം അനുഭവത്തെക്കുറിച്ച് അഭിപ്രായം അറിയിക്കണമെന്നതാണ് ജോലി. ജോലി സമ്പാദിക്കാൻ ആദ്യം ചെയ്യേണ്ടത് ഓൺലൈൻ വഴി അപേക്ഷിക്കുകയെന്നതാണ്, ബാക്കി വിവരങ്ങൾ കമ്പനി അറിയിക്കും. ബാറുകളിലെ മദ്യത്തിന്റെ മേന്മ അറിയുക എന്നതാണ് ലക്ഷ്യം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img