web analytics

‘ടിറ്റോയെ നന്നായി പരിചരിക്കണം’; വിൽപ്പത്രത്തിലും നായയെ പരാമർശിച്ച് രത്തൻ ടാറ്റ

അതിസമ്പന്നതയിൽ നിൽക്കുമ്പോഴും ലളിത ജീവിതം നയിച്ച, രാജ്യത്തെ പാവങ്ങളുടെ സ്വപ്നങ്ങളെ ചേർത്തുപിടിച്ച ഒരു മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. രണ്ടു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ടാറ്റ എന്ന ​ബ്രാൻഡിനെ ലോകമെങ്ങും വ്യാപിപ്പിച്ചതിൽ രത്തൻ ടാറ്റയുടെ പങ്ക് വളരെ വലുതാണ്. ഉപ്പ് മുതൽ വിമാനം വരെ ഓരോ ഇന്ത്യക്കാരനും ആവശ്യമുള്ളതെല്ലാം എത്തിക്കാൻ ശ്രമിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. സിനിമാ കഥകളെ പോലും വെല്ലുന്ന വഴിത്തിരിവുകളും നിലപാടുകളും നിറഞ്ഞതായിരുന്നു രത്തൻ ടാറ്റയുടെ ജീവിതം.
രത്തൻ ടാ​റ്റ വലിയൊരു മൃഗസ്‌നേഹി കൂടിയായിരുന്നു. താൻ സ്‌നേഹിക്കുന്നവർക്ക് വേണ്ടി എത്ര വലിയ കാര്യങ്ങളും ത്യജിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. നായകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും ഏറെ പ്രശസ്തമാണ്. അസുഖബാധിതനായ വളർത്തു നായയുടെ അരികിലിരിക്കാൻ വേണ്ടി അദ്ദേഹം ചാൾസ് രാജാവിന്റെ ക്ഷണം വരെ തിരസ്കരിച്ചിട്ടുണ്ട്.

രത്തൻ ടാറ്റയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ട നായയായിരുന്നു ടിറ്റോ. തന്റെ മരണശേഷവും ടിറ്റോ സുഖമായിരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. വിൽപ്പത്രത്തിലും ടിറ്റോയെപ്പറ്റി പരാമർശിക്കുന്നുണ്ട്.

ജീവിതകാലം മുഴുവൻ ടിറ്റോയെ നന്നായി പരിചരിക്കണമെന്നാണ് വിൽപ്പത്രത്തിലുള്ളതെന്നാണ് വിവരം. ടാറ്റയുടെ പാചകക്കാരനായ രാജൻ ഷായാണ് നായയെ പരിചരിക്കുന്നത്. പണ്ട് ടിറ്റോ എന്ന പേരിൽ അദ്ദേഹത്തിന് വേറൊരു നായയുണ്ടായിരുന്നു. അത് വിടപറഞ്ഞതിന് ശേഷം, അഞ്ചോ ആറോ വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹം ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഈ നായയെ ദത്തെടുത്തത്. അതിന് ടിറ്റോ എന്ന് തന്നെ പേരിടുകയും ചെയ്തു.

രത്തൻ ടാറ്റയുടെ ഉപദേഷ്ടാവും എക്സിക്യുട്ടീവ് അസിസ്റ്റന്റുമായ ശന്തനു നായിഡുവിനെ കുറിച്ചും അദ്ദേഹത്തിന്റെ വിൽപ്പത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. 10,000 കോടി രൂപയിലധികം വരുന്ന സ്വത്തുക്കളിൽ ഒരു ഭാഗം സഹോദരൻ ജിമ്മി ടാറ്റ, അർദ്ധസഹോദരിമാർ അടക്കമുള്ളവർക്കും നൽകിയിട്ടുണ്ട്. അലിബാഗിലെ 2,000 ചതുരശ്ര അടി ബീച്ച് ബംഗ്ലാവ്, മുംബയിലെ ജുഹു താരാ റോഡിലെ രണ്ട് നില വീട്, 350 കോടി രൂപയിൽ കൂടുതലുള്ള സ്ഥിരനിക്ഷേപം, 165 ബില്യൺ ഡോളറിന്റെ ടാറ്റയുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ 0.83% ഓഹരി എന്നിവ രത്തൻ ടാറ്റയുടെ ആസ്തികളിൽ ഉൾപ്പെടുന്നു. ഒക്‌ടോബർ ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്.

ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. തന്റെ പത്താം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അമ്മൂമ്മ നവാജ്ബായ് കൊച്ചുമകനെ ദത്തെടുത്തു. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. അമേരിക്കയിലെ പഠനകാലത്ത് പല ജോലികളും ചെയ്തു. അതിൽ ഹോട്ടലിലെ പാത്രം കഴുകൽ വരെ ഉൾപ്പെട്ടിരുന്നത്രെ. അക്കാലത്ത് ഒരു പ്രണയമുണ്ടായി. ഇന്ത്യയിലേക്ക് മടങ്ങിയ രത്തന് പിന്നാലെ ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു പ്രാണപ്രേയസിയുടെ വാക്ക്. എന്നാൽ, ആ യുവതി രത്തനുമൊത്ത് ജീവിക്കാൻ ഇന്ത്യയിലേക്കെത്താതെ മറ്റൊരാളെ വിവാഹം കഴിച്ചു. അതോടെ വിവാഹ ജീവിതം തന്നെ വേണ്ടെന്ന് വച്ചു രത്തൻ.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേൽക്കുന്നതു വരെ കൊളാബയിലെ ബഖ്താവറിൽ ആഡംബരങ്ങളൊന്നുമില്ലാത്ത ഫ്ലാറ്റിലാണ് വർഷങ്ങളോളം കഴിഞ്ഞത്. പുസ്തകങ്ങളും കസെറ്റുകളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു അത്.

ടാറ്റാ സ്റ്റീൽ, ടാറ്റാ ടീ, ടാറ്റാ കെമിക്കൽസ്, ടാറ്റാ ഹോട്ടൽസ് തുടങ്ങിയ ടാറ്റാ കമ്പനികളുടെ തലപ്പത്തിരുന്നവരെയെല്ലാം ഞെട്ടിച്ചായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് രത്തന്റെ അപ്രതീക്ഷിത എൻട്രി. പിന്നീട് ടാറ്റയിൽ രത്തൻറെ സമ്പൂർണ ആധിപത്യമായിരുന്നു. അധികാരവും സമ്പത്തും പ്രധാന ഓഹരികളല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചു. ഓട്ടോമൊബൈൽ വ്യവസായത്തിൽ കൈവെച്ച ടാറ്റ, ഒരു ലക്ഷം രൂപയ്ക്ക് കാറെന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ ചിരിച്ചത് രത്തൻ ടാറ്റയായിരുന്നു. നാനോ കാർ ഇന്ത്യൻ മധ്യവർഗത്തിൻറെ സ്വപ്നങ്ങളെ ചേർത്തുപിടിച്ചോടി.

രത്തൻറെ കീഴിൽ ടാറ്റയുടെ ആസ്തി 40 മടങ്ങ് വർധിച്ചു. ലാഭം അൻപത് ഇരിട്ടിയായി. നേട്ടങ്ങളുടെ നെറുകൈയിൽ പത്മവിഭൂഷൻ അടക്കമുളള പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1991 മുതൽ 2012വരെ ചെയർമാനായിരുന്ന ടാറ്റ 2016ൽ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. വേ​ഗതെ ഇഷ്ടപ്പെട്ടിരുന്ന, ലാളിത്യം ആസ്വദിച്ചിരുന്ന, പാവങ്ങളുടെ മനസ്സിനെ മനസ്സിലാക്കിയിരുന്ന ഒരു വ്യവസായിയുടെ ജീവിതത്തിനാണ് വിരാമമായത്.

English summary : ‘Tito should be treated well’; Ratan Tata also mentions the dog in the will

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവുനായ...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

മൂക്കടപ്പിക്കുന്ന ദുർഗന്ധം പരന്നതോടെ തിരച്ചിലായി; പൊട്ടക്കിണറ്റിലേക്ക് അന്വേഷണം എത്തിയതോടെ പുറത്തുവന്നത് കൊട്ടാരക്കരയെ നടുക്കിയ ദാരുണ മരണം

പുറത്തുവന്നത് കൊട്ടാരക്കരയെ നടുക്കിയ ദാരുണ മരണം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് സമീപം അവണൂരിൽ...

ബാറിൽ യൂണിഫോമിലിരുന്ന് ‘അടിച്ചുപൊളിച്ചു’; എക്സൈസ് ഇൻസ്പെക്ടർക്കും വനിതാ ഓഫീസർമാർക്കും എട്ടിന്റെ പണി!

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്)

സീറ്റ് ചർച്ചയിൽ വിട്ടുവീഴ്ച്ചക്കില്ല; വഴങ്ങാതെ കേരള കോൺഗ്രസ് (ജോസഫ്) തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്...

Related Articles

Popular Categories

spot_imgspot_img