നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച് വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. എന്നാൽ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയിൽ ആക്കുന്നു. ഇത് ചിരി കുറക്കുകയും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികൾ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക. ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിന് പ്രതിവിധി എന്ന് വിചാരിക്കുന്നവർ ഒന്നറിയുക. ചില പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. പല്ലിലെ കറയെ വേരോടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്.
1. ഉപ്പും നാരങ്ങ നീരും
പല്ലിലെ കറമാറ്റാൻ ഏറ്റവും നല്ലതാണ് ഉപ്പും നാരങ്ങ നീരും. നാരങ്ങ നീരിൽ അൽപം ഉപ്പ് ചേർത്ത് അത് കൊണ്ട് പല്ല് തേയ്ക്കാൻ ശ്രദ്ധിക്കുക. ഇത് ഒരാഴ്ച്ച കൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കുന്നു. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഉപ്പും നാരങ്ങ നീരും.
2. വെളിച്ചെണ്ണ
കേശസംരക്ഷണത്തിനും ചർമസംരക്ഷണത്തിനും മാത്രമല്ല. ദന്തസംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. പല്ലിൽ പറ്റിപ്പിടിച്ച കറയേ ഇളക്കാൻ വെളിച്ചെണ്ണ വളരെ നല്ലതാണ്. വെളിച്ചെണ്ണ കൊണ്ട് വായിൽ അൽപ നേരം കവിൾ കൊള്ളുന്നത് എന്തുകൊണ്ടും നല്ലതാണ്. പല്ലിന്റെ തിളക്കം വർദ്ധിപ്പിച്ച് ബലം കൂട്ടാനും വെളിച്ചെണ്ണ ഏറെ നല്ലതാണ്.
3. ബേക്കിംഗ് സോഡ
പല്ലിലെ കറമാറ്റാൻ ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡ. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ആഴത്തിൽ ചെന്ന് ഇല്ലാതാക്കുന്നു. ദിവസവും ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ല് തേയ്ക്കാൻ ശ്രമിക്കുക.
4. കടുകെണ്ണ
ദന്തസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് കടുകെണ്ണ. കടുകെണ്ണ പല വിധത്തിലുള്ള ദന്തസംരക്ഷണ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്നു. പല്ലിലെ കറയെ ഇല്ലാതാക്കാൻ ഏറ്റവും മികച്ച ഒന്നാണ് കടുകെണ്ണ. കടുകെണ്ണയുപയോഗിച്ച് അൽപ നേരം കവിൾ കൊള്ളാം. എന്നും രണ്ട് നേരം ഇത് ചെയ്യുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു
Read Also: സാധാരണ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത പാൻക്രിയാറ്റിക് ക്യാൻസർ കണ്ടെത്താനുമുണ്ട് ഒരു വഴി !