മദ്യപിക്കണമെന്നില്ല; ഫാറ്റി ലിവറിനു വേറെയുമുണ്ട് കാരണങ്ങൾ

ഇന്ന് വളരെ സാധാരണയായി കാണുന്ന ഒരു ജീവിത ശൈലി രോ​ഗമാണ് ഫാറ്റി ലിവർ. പേര് പോലെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഇത്. മദ്യപാനം മൂലം ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും രണ്ടായി തരംതിരിക്കാറുണ്ട്. അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ഉള്ളവർക്കും ഇത് സാധാരണയായി കാണുന്നു.

ലിവർ ഫങ്ഷൻ ടെസ്റ്റ്, വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവ കൊണ്ട് ഇത് നേരത്തേ കണ്ടുപിടിക്കാം. ഈ അവസ്ഥ പ്രത്യേകമായ രോഗലക്ഷണങ്ങൾ കാണിക്കാത്തതു കൊണ്ട് അമിതവണ്ണം ഉള്ളവരും പ്രമേഹമുള്ളവരും ഡോക്ടറുടെ നിർദേശപ്രകാരം ഇത്തരം ടെസ്റ്റുകൾ ചെയ്തു നോക്കണം.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ

കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രത്യേകതകൊണ്ടും കൃത്യമായ വ്യായാമക്കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത് പിന്നീട് ലിവർ സിറോസിസ് പോലുള്ള അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗസാധ്യത തടയാനോ നിയന്ത്രിക്കാനോ കഴിയും. ഈ രോ​ഗവസ്ഥയുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

ഫാറ്റി ലിവർ സ്ഥിരീകരിക്കുന്നവർ പൊതുവിൽ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടെയുള്ള ഉയർന്ന ഫൈബറുള്ളവ ആഹാരത്തിൽ ഉൾപ്പെടുതേണ്ടതും പഞ്ചസാര, ഉപ്പ്, റിഫൈൻഡ് കാർബോഹൈഡ്രേറ്റ്, സാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവ ഉൾപ്പെടുന്ന പാനീയങ്ങളും മദ്യവും ഗണ്യമായി കുറയ്ക്കേണ്ടതുമാണ്. ആരോ​ഗ്യകരമായ ഭക്ഷണരീതി പിന്തുടരാനുളള കാര്യങ്ങൾ നോക്കാം.

1. കോഫി

അസാധാരണമായി കരളിൽ ഉണ്ടാകുന്ന എൻസൈമുകൾ കുറയ്ക്കാൻ കോഫി സഹായിക്കുന്നതായി പഠനങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഒരു കപ്പ് കോഫി നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിൽ നിന്ന് കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ പതിവായി കാപ്പി കുടിക്കുന്നത് നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ രോഗനിർണയം നടത്തിയവരിൽ ലിവർ ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നതായും ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

2. ഇലക്കറികൾ

ചീരയുൾപ്പെടുന്ന ഇലക്കറികളിൽ കാണപ്പെടുന്ന സംയുക്തങ്ങൾ ഫാറ്റി ലിവർ രോഗത്തെ ചെറുക്കാൻ സഹായിക്കും.

3. ബീൻസും സോയയും

ബീൻസും സോയയും നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, ചെറുപയർ, സോയാബീൻ, കടല തുടങ്ങിയ പയർവർഗ്ഗങ്ങൾ പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ മാത്രമല്ല, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രതിരോധശേഷിയുള്ള അന്നജവും ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

4. മത്സ്യം

സാൽമൺ, മത്തി, ട്യൂണ, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഈ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.

ഫാറ്റി ലിവർ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഫാറ്റി ലിവർ രോഗത്തിനും മറ്റ് കരൾ രോഗങ്ങൾക്കും മദ്യപാനം ഒരു പ്രധാന കാരണമാണ്. മദ്യം ഒഴിവാക്കാൻ ശ്രദ്ധിക്കണം. പഞ്ചസാരയും സോഫ്റ്റ് ഡ്രിങ്ക്സും ഒഴിവാക്കണം. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും ഉപ്പ് അമിതമായി കഴിക്കുന്നതും ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കും. ഒരു ദിവസം 2,300 മില്ലിഗ്രാമിൽ താഴെ മാത്രം സോഡിയം കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

പ്രോസസ്സ് ചെയ്ത പാക്കറ്റ് ഭക്ഷണങ്ങളിലെ ഫൈബറിന്റെ അഭാവം രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാൻ കാരണമാകും. ഇതും ഒഴിവാക്കാൻ ശ്രദ്ധിക്കണം. കൂടാതെ റെഡ് മീറ്റുകളിൽ ബീഫിലും പന്നിയിറച്ചിയിലും സാച്ചുറേറ്റട് കൊഴുപ്പ് കൂടുതലാണ്. ഉയർന്ന അളവിൽ സംസ്കരിച്ച മാംസങ്ങൾ (സോസേജ്, പെപ്പറോണി, ബേക്കൺ മുതലായവ) പരിമിതപ്പെടുത്തണം. കാരണം അവയിൽ സോഡിയവും പൂരിത കൊഴുപ്പും കൂടുതലാണ്.

 

Read Also: അലസതയോട് നോ പറയാം; വിന്‍റര്‍ ബ്ലൂസിനു പരിഹാരങ്ങൾ ഏറെയാണ്

 

 

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

വെഞ്ഞാറമൂട് കൂട്ടക്കൊല; അഞ്ച് പേരുടെയും കൊലപാതകം ഷെമിയെ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക്...

തുടർപഠനത്തിന് അനുവദിച്ചില്ല! വിവാഹമോചന ഹർജിയുമായി യുവതി; കോടതി വിധി എന്താണെന്ന് അറിയണ്ടേ?

ഭോപ്പാൽ: വിവാഹം കഴിഞ്ഞ ശേഷം ഭാര്യയെ തുടർപഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന നിലപാടുമായി...

പ്രവചനം സത്യമായാൽ ചൂടിനൊരു ശമനമാകും; ഇന്ന് നാലു ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

ഈ ഐ.പി.എസുകാരി ഡോക്ടറാണ്; തിരുപ്പൂർ ഡെപ്യൂട്ടി പോലീസ് കമ്മിഷണറായി മലയാളി

തിരുപ്പൂർ: തിരുവനന്തപുരം പേട്ട സ്വദേശിനിയായ ഡോ. ദീപ സത്യൻ ഐ.പി.എസ് തിരുപ്പൂരിൽ...

ഗർഭിണിയായ യുവതിയെ മകന്‍റെ മുന്നില്‍വച്ച് പീഡിപ്പിച്ച് പൊലീസുകാരന്‍

മൊഴിയെടുക്കാനായി വിളിച്ചു വരുത്തിയ ശേഷം ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ കണ്‍മുന്നില്‍...

യുകെയിൽ നടുറോഡിൽ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം..! പിന്നിൽ….

യു.കെ.യിൽ റോണ്ടഡ ടൈനോൺ ടാഫിലെ ടാൽബോട്ട് ഗ്രീനിൽ നടന്ന വെടിവെപ്പിൽ യുവതി...

Related Articles

Popular Categories

spot_imgspot_img