കൊച്ചി: അങ്കമാലിയിൽ തടി ലോറി മറിഞ്ഞ് അപകടം. അങ്കമാലി കോതകുളങ്ങരയിലാണ് സംഭവം. തൃശ്ശൂർ ഭാഗത്തുനിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് മറിഞ്ഞത്.(Timber lorry overturned accident in Angamaly)
ഇന്ന് പുലർച്ചയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ തടി ഉൾപ്പെടെ ലോറി റോഡിന് പുറകെ കിടന്നതിനാൽ അങ്കമാലി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.
അപകടം നടന്ന സ്ഥലത്ത് ക്രെയിൻ എത്തിച്ച് വാഹനം മാറ്റാനുള്ള ശ്രമം തുടരുകയാണ്.