web analytics

ഇടുക്കിയിൽ വീണ്ടും കടുവ സാനിധ്യം; വീട്ടുമുറ്റത്തെ നായയെ പിടിച്ചുകൊണ്ടുപോയി; ഭീതി

ഇടുക്കിയിൽ വീണ്ടും കടുവ സാനിധ്യം; വീട്ടുമുറ്റത്തെ നായയെ പിടിച്ചു

ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നായയെ കടുവ പിടിച്ചു കൊണ്ട് പോയി. വെടിക്കുഴി പ്രീയദർശിനി കോളനിയിൽ തിങ്കളാഴ്ച്ച വൈകുന്നേരം ആറരക്ക് ശേഷമാണ് സംഭവം.

പ്രദേശ വാസിയായ ഓമനയും കൊച്ചുമക്കളുമാണ് കടുവ വീടിന്റെ പുറത്ത് ഗെയ്റ്റിനോട് ചേർന്ന് നിന്ന നായ്ക്കളിൽ ഒരണ്ണത്തിനെ പിടിച്ചു കൊണ്ടുപോകുന്നത് കണ്ടത്.

തുടർന്ന് ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും ഓടിക്കൂടി. തുടർന്ന് വനപാലകരെ വിളിച്ച് വിവരമറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിന് മുൻപ് ഇവിടെ കടുവ വളർത്ത് മൃഗങ്ങളെയും നായകളെയും കൊന്നിരുന്നു.

തുടർന്ന് വനം വകുപ്പ് ഈ പ്രദേശത്ത് നിരിക്ഷണ ക്യാമറകൾ സ്ഥാപിച്ചങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാൽ നാട്ടുകാർ പലരും കടുവയെ നേരിൽ കാണുകയും ചെയ്തു.

എന്തായാലും കടുവയെ കണ്ടതോടെ ഭിതിയിലാണ് പ്രദേശത്തെ ജനങ്ങൾ. ഇടുക്കിയുടെ വിവിധ മുൻപും കടുവയുടെ ആക്രമണം ഉണ്ടാകാറുണ്ട്.

അധ്യാപികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചെടുത്തതിനു പിന്നിൽ അങ്കൻവാടിയിൽ പഠിക്കുന്ന കുട്ടിയുടെ മാതാവ്; 18 വയസുള്ള കാമുകനും പിടിയിൽ

രണ്ടാഴ്ച്ച മുൻപ് മറയൂർ റേഞ്ചിന്റെ കീഴിൽ നാച്ചിവയൽ ചന്ദനക്കാട്ടിൽ പുലി സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തുവാൻ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു.

നാച്ചി വയൽ ചന്ദനക്കാട്ടിന് സമീപമുള്ള നാച്ചി വയൽ ഗ്രാമതിർത്തിയിലെ വനമേഖലയിലാണ് നാലു ക്യാമറകൾ സ്ഥാപിച്ചത്.നാച്ചി വയൽ ചന്ദനക്കാട്ടിൽ കുപ്പനോട ഭാഗത്ത് പുലി ഒരു മരത്തിന് മുകളിൽ ഇരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

ഇടുക്കിയിൽ വീണ്ടും കടുവ സാനിധ്യം; വീട്ടുമുറ്റത്തെ നായയെ പിടിച്ചു

ഈ ഭാഗത്ത് പുലിയുള്ളതായി മുൻപ് സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും വീഡിയോ ദൃശ്യത്തിലെ പുലിയും വനമേഖലയും നാച്ചി വയൽ ചന്ദനക്കാട്ടിലില്ല എന്ന നിലപാടിലാണ് വനം വകുപ്പ് അധികൃതർ.

എന്നാൽ 24 മണിക്കൂറും ഈ വനമേഖലയിൽ വാച്ചർമാരും ഉദ്യോഗസ്ഥരും ചന്ദനക്കാവലിന് ഉണ്ട്. ഈ വനമേഖലയ്ക്ക് ചുറ്റും മേലാടി, ഊരു വാസൽ, നാച്ചി വയൽ ഗ്രാമങ്ങളും ഉണ്ട്.

ഇവരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർന്നതിനാലാണ് ക്യാമറകൾ സ്ഥാപിക്കുവാൻ വനം വകുപ്പ് അധികൃതർ തീരുമാനിച്ചത്.

മറയൂർ ടൗണിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെ പോത്തടി മലയിൽ കടുവയുടെ സാന്നിധ്യമുള്ളതായി സംശയിക്കുന്നതിനാൽ ഇവിടെയും രണ്ടു ക്യാമറകളും സ്ഥാപിച്ചു.

മുൻ വർഷം ഇടുക്കി കട്ടപ്പന റൂട്ടിൽ വാഴവരയ്ക്ക് സമീപം പുലി കുളത്തിൽ വീണ് ചത്ത സംഭവവും ഉണ്ടായിരുന്നു. തിങ്കളാഴ്ച ഇടുക്കി വാഴവരയിൽ നടന്നുപോയ യുവാവിനെ കാട്ടുപന്നി ആക്രമിച്ച സംഭവവും ഉണ്ടായി.

വാഴവര സ്വദേശി അനൂപ് മാത്യുവിനെ(36) യാണ് കാട്ടുപന്നി ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 8.30ഓടെ കട്ടപ്പനയിൽ നിന്ന് ബസിലെത്തിയ അനൂപ് വാഴവരയ്ക്കും നിർമലാസിറ്റിക്കും ഇടയിൽ ഇറങ്ങിയശേഷം നടന്നുപോകവെയായിരുന്നു അക്രമം.

റോഡിൽ നിന്നിരുന്ന പന്നി അനൂപിനെക്കണ്ട് മുകളിലേക്ക് കയറിപ്പോയെങ്കിലും ഉടൻതന്നെ ഓടിയെത്തുകയായിരുന്നു. ഇതുകണ്ട് ഓടിയ അനൂപ് വീണതോടെ ഓടിയെത്തിയ കാട്ടുപന്നി ദേഹത്തേക്ക് ചാടിവീണു.

അതിനുശേഷം പന്നി ഓടി രക്ഷപെട്ടു. ശരീരത്തിന്റെ പലഭാഗത്തും ചതവും മുറിവുമുണ്ടായ അനൂപ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ വർഷം രണ്ടുതവണ ഇതേ കാട്ടുപന്നി ആക്രമിക്കാനായി ഓടിച്ചിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

Related Articles

Popular Categories

spot_imgspot_img