ജയസൂര്യയുടെ വലത് കൈക്കാണ് പരിക്കേറ്റത്
വയനാട്: പഞ്ചാരകൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർആർടി അംഗം ജയസൂര്യക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. പിടികൂടാനുള്ള ശ്രമത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു.(Tiger attack; RRT member injured)
ജയസൂര്യയുടെ വലത് കൈക്കാണ് പരിക്കേറ്റത്. ആക്രമണം ജയസൂര്യ ഷീറ്റ് കൊണ്ട് പ്രതിരോധിക്കുകയായിരുന്നു. ഇതിനിടെ കടുവയുടെ നഖം കൊണ്ടാണ് പരിക്കേറ്റത്. മാനന്തവാടിയിലെ ആർ ടി അംഗമാണ് ജയസൂര്യ. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അതേസമയം കടുവയ്ക്ക് വെടിയേറ്റതായും സൂചനയുണ്ട്. ജയസൂര്യയെ ആക്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വെടിവെച്ചുവെന്നാണ് വിവരം. കടുവയുടെ ആക്രമണം ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി വിദഗ്ധന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വലിയ സംഘം ഉള്‍ക്കാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.