ആലപ്പുഴ: ആലപ്പുഴ ചെട്ടിക്കാട് ഭാഗത്ത് നടുറോഡിൽ ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതിയായ തുമ്പി ബിനുവും ജോൺ കുട്ടിയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴും ഏറ്റുമുട്ടൽ ശ്രമം നടന്നിരുന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
