web analytics

തൃശ്ശൂര്‍ പൂരം; ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ച് റെയിൽവേ. 16305/16306 എറണാകുളം – കണ്ണൂര്‍ ഇന്റ്റര്‍സിറ്റി, 16307/16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി – പാലക്കാട് പാലരുവി എന്നീ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് ആണ് പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചത്.

മെയ് 6, 7 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ഇരുദിശകളിലും പൂങ്കുന്നത്ത് ട്രെയിൻ നിർത്തും. വർഷങ്ങളായി തൃശൂര്‍ പൂരത്തിന് റെയില്‍വേ ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിക്കാറുണ്ട്.

താല്‍ക്കാലിക സ്റ്റോപ്പുകള്‍ക്ക് പുറമെ അധിക സൗകര്യങ്ങളും റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ട്. പൂരത്തിന്റെ തിരക്ക് നേരിടാന്‍ തൃശ്ശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജീകരിക്കാൻ ആണ് റെയിൽവേയുടെ തീരുമാനം.

സ്റ്റേഷനുകളില്‍ കൂടുതല്‍ പ്രകാശ സംവിധാനം, കുടിവെള്ളം എന്നിവയും ഒരുക്കും. യാത്രികരുടെ സഹായത്തിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പോലീസ്, റെയില്‍വേ സുരക്ഷ സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നതാണെന്നും റെയില്‍വേ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img