മംഗളൂരു: സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉള്ളാളിലെ വാസ്കോ റിസോർട്ട് ഉടമയെയും മാനേജറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉടമ മനോഹർ, മാനേജർ ഭരത് എന്നിവർക്കെതിരെ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. (Three young women drowned in the resort’s swimming pool; Two people were arrested)
ഞായറാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. മൈസൂരു സ്വദേശിനികളായ നിഷിത എം ഡി (21), പാർവതി എസ് (20), കീർത്തന എൻ (21) എന്നിവരാണ് മുങ്ങി മരിച്ചത്. വാരന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.
നീന്തൽ കുളത്തിന് സമീപം ഒരുക്കി വെക്കേണ്ട ജീവൻ രക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഈ റിസോർട്ടിൽ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ രക്ഷാ സഹായം അഭ്യർത്ഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷക്കെത്തിയില്ല. റിസോർട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി എഫ് ഐ ആറിൽ പറയുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. നീന്തൽ അറിയാതെ നീന്തൽ കുളത്തിൽ ഇറങ്ങിയ ഇവർ അധികം വൈകാതെ വെള്ളത്തിൽ മുങ്ങി പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
ഗ്യാസ് ചേമ്പറായി രാജ്യ തലസ്ഥാനം: വായു ഗുണനിലവാരം ‘അതീവ ഗുരുതരം’: ഗ്രാപ് 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് സർക്കാർ