web analytics

ഷിബു പറഞ്ഞത് ബിന്ദു കുത്തിയെന്നാണ്, ബിന്ദു പറയുന്നത് ഷിബു തന്നെ ആക്രമിക്കാൻ വന്നെന്നാണ്… കല്യാണ വീട്ടിൽ കത്തിക്കുത്ത്

ഷിബു പറഞ്ഞത് ബിന്ദു കുത്തിയെന്നാണ്, ബിന്ദു പറയുന്നത് ഷിബു തന്നെ ആക്രമിക്കാൻ വന്നെന്നാണ്… കല്യാണ വീട്ടിൽ കത്തിക്കുത്ത്

മുഹമ്മ: വിവാഹ റിസപ്ഷൻ പന്തലിൽ വെച്ച കുപ്പിവെള്ളം പരിപാടി തീരുന്നതിന് മുൻപ് എടുത്തുകൊണ്ടുപോയതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രി കഞ്ഞിക്കുഴി കിഴക്കു കട്ടയിൽ അമ്പലത്തിന് സമീപമുള്ള മന്നത്താൻ വീടിന് മുന്നിലായിരുന്നു സംഭവം.
പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി. എസ്. ഷിബു (49) എന്നയാളുടെ ഇടത് കൈക്കാണ് കുത്തേറ്റത്.

ഷിബുവിന്റെ അമ്മാവന്റെ മകന്റെ വിവാഹ പരിപാടിക്കിടെ പന്തലിൽ നിന്നു മാറ്റാൻ ശ്രമിച്ച കുപ്പിവെള്ളം തിരികെ വെച്ചതിനെച്ചൊല്ലി ഷിബുവും ബിന്ദുവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, ഇതിനിടെ ബിന്ദു പിന്നിൽ നിന്നു കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു എന്നാണ് ഷിബു പൊലീസിന് നൽകിയ മൊഴി.

കൈമുട്ടിന് മുകളിലായി രണ്ട് ഞരമ്പുകൾ മുറിഞ്ഞ നിലയിലാണ് ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കേറ്ററിംഗ് സ്ഥാപന ഉടമയും എസ്.എൻ. പുരം സ്വദേശിനിയുമായ ബിന്ദുവിനെതിരെ മാരാരിക്കുളം പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം, ഷിബുവാണ് ആക്രമിച്ചതെന്ന ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഷിബുവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

English Summary

A dispute over bottled water taken from a wedding reception tent in Muhamma, Alappuzha, turned violent, resulting in a stabbing incident.

muhamma-wedding-reception-water-dispute-stabbing-case

Muhamma, Alappuzha news, wedding reception incident, stabbing case, Mararikulam police, Kottayam Medical College Hospital, catering dispute, local crime news

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img