വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഓടയിൽ വീണു; മൂന്ന് വയസുകാരൻ മരിച്ചു

ന്യൂ ഡൽഹി: വീട്ടുമുറ്റത്ത് സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ ഓടയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഖജൂരി ഖാസ് മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്. 3 വയസ്സുകാരനായ വിശ്വജിത്ത് കുമാർ (3) ആണ് മരിച്ചത്.

സ്വകാര്യ സ്ഥാപനത്തിൽ പ്യൂണായി ജോലി ചെയ്യുന്ന രാംവിലാസ് സിങ് ആണ് കുട്ടിയുടെ പിതാവ്. അപകടം നടക്കുന്ന സമയം കുഞ്ഞിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു. പിതാവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. മകന്റെ മരണ വിവരം ഒരു ബന്ധു വിളിച്ചു പറയുമ്പോഴാണ് താൻ അറിയുന്നതെന്നാണ് രാംവിലാസ് സിങ് പറയുന്നത്.

അപകട വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്ത് ജെപിസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഉച്ചയ്ക്ക് 1.40 ഓടെയാണ് അപകടം നടന്ന വിവരം തങ്ങൾക്ക് ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മൂടാതെ ഇട്ടിരുന്ന ഓടയിൽ കുട്ടി അബദ്ധത്തിൽ വീണുവെന്നാണ് സ്ഥലം സന്ദർശിച്ചപ്പോൾ മനസ്സിലായതെന്നും പോലീസ് കൂട്ടിച്ചേർത്തു.

ദീർഘകാലമായി തുറന്നു കിടക്കുന്ന ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഓടയിലാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യങ്ങൾ നിറഞ്ഞുകിടന്ന ഓട മൂടണമെന്ന ആവശ്യം പലതവണ നാട്ടുകാർ ഉന്നയിച്ചിട്ടും അധികൃതർ അതിന് തയ്യാറായില്ലെന്നും അവർ പറഞ്ഞു. അതേസമയം ജലസേചന വകുപ്പ് അധികൃതർ ഈ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

Related Articles

Popular Categories

spot_imgspot_img