വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; വിദ്യാര്‍ഥികളെ ആന ഓടിച്ചത് സ്‌കൂള്‍ മുതല്‍ വീടുവരെ

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒന്നിലധികം ആനകളാണ് പൊഴുതനയിലിറങ്ങിയത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ഥികളാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടത്.

മൂന്ന് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. ആക്രമിക്കാനെത്തിയ ആനയുടെ മുന്നില്‍ നിന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂള്‍ മുതല്‍ വീട് വരെ ഇവരെ ആന ഓടിച്ചു. മാത്രമല്ല വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു.

വീടിന് സമീപത്തുകൂടി ആനകള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുന്നിട്ടുണ്ട്.

ലോകത്തെ അൻപത് പ്രധാനപ്പെട്ട ചെറുകടികളുടെ പട്ടികയില്‍ ഇടംപിടിച്ച് നമ്മുടെ സ്വന്തം പലഹാരവും…! തെരുവോരത്തെ സൂപ്പർ സ്റ്റാർ ഇനി ലോകമെങ്ങും ഹീറോ:

ഈ പലഹാരത്തിനു ലോകം മുഴുവനും ആരാധകരുണ്ട്. ഈയിടെ ലോകത്തിലെ ഏറ്റവും മികച്ച സാൻവിച്ചുകളുടെ പട്ടികയിലും ഇടംപിടിച്ച ഒരു പലഹാരം നമ്മുടെ സ്വന്തം ഇന്ത്യയിൽ രൂപമെടുത്ത വടാപാവ് ആണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് പോലും പ്രിയപ്പെട്ട ഈ ഭക്ഷണം മുംബൈ തെരുവോര കടകളിലെ രാജാവാണ്.

പ്ലേറ്റിനു പത്തോ ഇരുപതോ രൂപ വരുന്ന വടാപാവ്, പാവപ്പെട്ടവരുടെ ഭക്ഷണമായാണ് കണക്കാക്കുന്നത്. എങ്കിലും ഇന്ത്യയിലുടനീളമുള്ള ഭക്ഷണ സ്റ്റാളുകളിലും റസ്റ്റോറന്റുകളിലുമെല്ലാം ‘ബോംബെ ബർഗർ’ എന്നറിയപ്പെടുന്ന ഈ ഭക്ഷണം സൂപ്പർ ഹിറ്റാണ്.

1960-70 കാലഘട്ടത്തിൽ ദാദർ റെയിൽവേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനാണ് ഈ വിഭവം സൃഷ്ടിച്ചതെന്നാണ് പറയപ്പെടുന്നത്. 2017 ലെ ഏറ്റവും രുചികരമായ ഭക്ഷണമായി ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും പാചക കോളമിസ്റ്റുമായ നിഗല്ല ലോസൺ തിരഞ്ഞെടുത്തത് വടാപാവിനെയായിരുന്നു.

ബോംബെ ബർഗർ എന്ന് മഹാരാഷ്ട്രക്കാർ വിളിക്കുന്ന സാധാരണക്കാരുടെ സ്വന്തം സാൻവിച്ച് വടാപാവ് വീണ്ടും രുചി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. ലോകത്തെ അൻപത് പ്രധാനപ്പെട്ട സാൻവിച്ചുകളുടെ പട്ടികയില്‍ 39-ാം സ്ഥാനത്താണ് ഇത്തവണ വടാപാവ്. പ്രമുഖ ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ലിസ്റ്റ് പുറത്തുവിട്ടത്.

വടാപാവിനെ കുറിച്ചുള്ള ടേസ്റ്റ് അറ്റ്ലസിന്റെ പരാമർശത്തിലും ഇതു തന്നെയാണ് പറയുന്നത്. ബ്രെഡ് ബണ്ണ് അഥവാ പാവിന് നടുക്ക് ഉരുളക്കിഴങ്ങ് കൊണ്ടുള്ള മസാല നിറച്ച് തയാറാക്കുന്നതാണിത്. ഉരുളക്കിഴങ്ങ് ഉടച്ച് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുന്നതാണ് വട.

വടക്കൊപ്പം പാവിനിടയിൽ പുതിനയും മല്ലിയിലയും ചേർത്തുണ്ടാക്കിയ എരിവുള്ള പച്ച ചട്നി ഒഴിക്കും. ഒപ്പം എണ്ണയിൽ മൂപ്പിച്ച വെളുത്തുള്ളിയും. സാധാരണയായി ഒന്നോ അതിലധികമോ ചട്ണികളും പച്ചമുളകും ചേർത്താണ് ഇത് കഴിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം ന്യൂഡൽഹി: യുപിഐ വഴി...

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

ഇന്ത്യയ്‌ക്കെതിരെ ട്രംപ്: റഷ്യൻ എണ്ണ ഇറക്കുമതിക്ക് 50% തീരുവ

ഇന്ത്യയ്‌ക്കെതിരെ ട്രംപ്: റഷ്യൻ എണ്ണ ഇറക്കുമതിക്ക് 50% തീരുവ ഇന്ത്യ റഷ്യയിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img