മധ്യപ്രദേശിലെ സിന്ധിയിലെ കുടുബത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പൊലിഞ്ഞത് മൂന്നു ജീവൻ. സിഹോലിയ ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അഭയ് രാജ് യാദവ് (34), ഭാര്യ സവിത(30), അഭയിന്‍റെ മുത്തശ്ശന്‍ രാമവതാര്‍ യാദവ് എന്നിവരാണ് മരിച്ചത്.
മദ്യപാനവും കഞ്ചാവുപയോഗവും പതിവാക്കിയ അഭയ് വെള്ളിയാഴ്ച വൈകുന്നേരം ഭാര്യ സവിതയെ മര്‍ദിച്ചു.
പിന്നാലെ കോടാലിയെടുത്ത് വെട്ടിക്കൊലപ്പെടുത്തി.
തുടർന്ന് മുത്തശ്ശനും അഭയ്യുമായി ഇതേച്ചൊല്ലി കടുത്ത വാഗ്വാദമുണ്ടായി. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ അഭയ് തൂങ്ങി മരിച്ചു. അഭയിനെയും ഭാര്യ സവിതയെയും രാത്രി ഒന്‍പത് മണിയോടെ ഒന്നിച്ച് ദഹിപ്പിച്ചു.
മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചുമകനെയും ഭാര്യയെയും നഷ്ടമായതില്‍ ദുഖാര്‍ത്തനായ രാമവതാര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയും അഭയ്യിന്റെ ചിതയിലേക്ക് ചാടി മരിക്കുകയും ആയിരുന്നു എന്നാണ് വിവരം.
ലഹരിക്കടിമയായ അഭയും ഭാര്യയും തമ്മില്‍ മിക്കവാറും കലഹം പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.