ബഡ്‌സ് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയാതെ പോകരുതേ..

ചെവി വൃത്തിയാക്കാന്‍ കോട്ടണ്‍ ബഡ്‌സ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ചെവി പ്രത്യേകപരിഗണന കൊടുക്കേണ്ട വളരെ പ്രധാനപ്പെട്ട അവയവമാണ്. ചെവിയില്‍ കുറച്ചുകാലം കൂടുമ്പോള്‍ മെഴുകു പോലുള്ള ഒരു വസ്തു രൂപപ്പെടും. ഈ വാക്‌സ് നീക്കം ചെയ്യാന്‍ കോട്ടണ്‍ബഡ്‌സ് ഉപയോഗിക്കും മുന്‍പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. 

ചെവിയിലെ ഈ മെഴുക് (cerumen) നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് അപകടകരവും അണുബാധ ഉണ്ടാക്കുന്നതും ആണെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. ഗുണത്തേക്കാളേറെ കോട്ടണ്‍ ബഡ്‌സുകള്‍ ദോഷമാണ് ചെയ്യുക. ഇടയ്ക്കിടെ കോട്ടണ്‍ ബഡ് ഉപയോഗിക്കുമ്പോള്‍ െമഴുകിനെ കര്‍ണപുട (eardrum) ത്തിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. കര്‍പുടം പൊട്ടാന്‍ ഇതിടയാക്കും. മാത്രമല്ല ഇയര്‍വാക്‌സിനെ ബഡ് ചെവിക്കുള്ളിലേക്ക് തള്ളുന്നത് തടസ്സം (block) ഉണ്ടാകുകയും ഇത് കട്ടിയായി സ്ഥിരമായ േകള്‍വിനഷ്ടത്തിലേക്കു നയിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മെഴുക് കര്‍ണപടത്തെ തുളയ്ക്കുകയും കടുത്ത വേദനയ്ക്കും അണുബാധയ്ക്കും കാരണമാകുകയും ചെയ്യും. വളരെ നേര്‍ത്ത, സെന്‍സിറ്റീവായ ഇടങ്ങളില്‍ ബഡ് ഉരയ്ക്കുമ്പോള്‍ ബ്ലീഡിങ് ഉണ്ടാകാനും സാധ്യതയുണ്ട്.

 

ചെവിയിലെ അണുബാധയുടെ ലക്ഷണങ്ങള്‍

  • ചെവി വേദന

 

  • ചെവിയില്‍ മുഴക്കം

 

  • കേള്‍വിക്കുറവ്

 

  • ചെവിയില്‍നിന്ന് ദുര്‍ഗന്ധം

 

  • ഇടയ്ക്കിടെയുള്ള തലചുറ്റല്‍

 

  • കടുത്ത ചുമ

 

കോട്ടണ്‍ ബഡുകള്‍ ഉപയോഗിക്കാതെ എങ്ങനെ ചെവി വൃത്തിയായി സൂക്ഷിക്കാം?

ചെവി വൃത്തിയായി സൂക്ഷിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

 

നനഞ്ഞ തുണി

കോട്ടണ്‍ ബഡ്ഡുകള്‍ വാക്‌സിനെ ചെവിക്കുള്ളിലേക്ക് തള്ളും എന്നതിനാല്‍ ചെവിക്കു പുറത്തു മാത്രം കോട്ടണ്‍ ബഡുകള്‍ ഉപയോഗിക്കുകയോ അതിനുശേഷം ഇളം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചെവിയുടെ പുറംഭാഗം തുടച്ചു വൃത്തിയാക്കുകയും ചെയ്യാം.

 

ക്ലീനിങ്ങ് ഡ്രോപ്‌സ്

വാക്‌സിനെ മൃദുവാക്കാന്‍ സഹായിക്കുന്ന ക്ലീനിങ് ഡ്രോപ്‌സ് ലഭ്യമാണ്.

 

ബള്‍ബ് സിറിഞ്ച്

ഒരു സിറിഞ്ച് ഉപയോഗിച്ച് ചെവി നനയ്ക്കാം. വെള്ളമോ ഉപ്പുവെള്ളമോ ഉപയോഗിച്ച് ഇയര്‍ കനാല്‍ വൃത്തിയാക്കാം. ഇത്തരത്തില്‍ ചെവി വൃത്തിയാക്കുന്നതിന് വൈദ്യനിര്‍ദേശം തേടാവുന്നതാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!