web analytics

മഴ കിട്ടാത്തവർ വിഷമിക്കണ്ട, ഇന്ന് എല്ലാ ജില്ലകളിലും പെയ്യും; അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്നത്തെ ദിവസം കേരളത്തിലുടനീളം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ പ്രവചനം. നാളെ പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളൊഴികെ മഴയെത്തുമെന്നും പറയുന്നു. 23ാംതിയ്യതി മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

മഴമുന്നറിയിപ്പിനൊപ്പം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഞ്ഞ അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ന് മുതൽ 25 വരെ കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും സാധാരണയെക്കാൾ 2-3 °C കൂടുതൽ ഉയരാൻ സാധ്യതയുണ്ട്  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also: തൃശൂർ പൂരം അലങ്കോലമാകാൻ കാരണം ഉന്നത ഉദ്യോഗസ്ഥൻ്റെ ഈഗോ; അരങ്ങേറിയത് മന്ത്രിയെയും കലക്ടറെയും വരെ മറികടന്നുള്ള പൊലീസ് രാജ്; പൊലീസിന്റെ തേർവാഴ്ചക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത; കേരള പോലീസിനെതിരെ ആഞ്ഞടിച്ച് റിട്ട.എസ്പി ആർ.കെ. ജയരാജ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img