web analytics

മന്ത്രിസ്ഥാനം വരെ വേണ്ടെന്നു വയ്ക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിക്കുന്ന ആ 4സിനിമകൾ ഏത്??

ഇന്നലെ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി തനിക്ക് ചെയ്യാനുള്ള 4 സിനിമകൾ ഒഴിവാക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. കരിയറിലെ മോശം കാലത്തിനു ശേഷം തുടർച്ചയായ ഹിറ്റുകളുമായി കളം നിറഞ്ഞു നിൽക്കുന്ന താരത്തിന് മുഴുവൻ സമയ രാഷ്ട്രീയക്കാരനാകാൻ പദ്ധതിയില്ല എന്നാണു റിപ്പോർട്ട്. .

വരുമാനമാർഗം സിനിമയാണെന്നും അതു തുടരുമെന്നും ആവർത്തിക്കുന്ന സുരേഷ് ഗോപി ഇനി ചെയ്യാനിരിക്കുന്നത് നാലു ചിത്രങ്ങളാണ്. മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന സിനിമയാണ് ഈ നാലെണ്ണത്തിൽ ആദ്യത്തേത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിലി‍ൽ ഷൂട്ടിങ് ആരംഭിക്കാനിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും കാരണം നീണ്ടു പോകുകയായിരുന്നു.

അടുത്ത ഗോകുലം ഗോപാലൻ നിർമിക്കുന്ന 70 കോടി ബജറ്റുള്ള പാൻ ഇന്ത്യൻ സിനിമയാണ്. പത്മനാഭ സ്വാമിക്ക് ആദരമായൊരുക്കുന്ന ചിത്രത്തിന്റെ ബാക്കി വിവരങ്ങൾ ലഭ്യമായിട്ടില്ല. ഗോകുലം തന്നെ നിർമിക്കുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് പീരിയോഡിക് സിനിമയ്ക്കു ശേഷമാകും ഈ സിനിമ ആരംഭിക്കുക.

‘ചിന്താമണി കൊലക്കേസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സുരേഷ് ഗോപി ഏറ്റിരിക്കുന്ന മൂന്നാമത്തെ ചിത്രം. ‘എൽകെ’ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ്.

താരം ചെയ്യാമെന്നേറ്റിരിക്കുന്ന നാലാമത്തെ സിനിമയും സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. ഒരു പൊലീസ് സ്റ്റോറിയാണ് ഇതെന്നാണ് സൂചന. ഗോകുലം ഗോപാലന്റെ മറ്റു രണ്ടു സിനിമകൾ കൂടിയുണ്ടെന്നാണ് വിവരമെങ്കിലും അതു സംബന്ധിച്ച് ഉറപ്പുകളൊന്നും സുരേഷ് ഗോപി നൽകിയിട്ടില്ല.

Read also: ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക, ഈ ട്രെയിനുകൾ ജൂൺ 10 മുതൽ 14 വരെ റദ്ദാക്കും; യാത്ര ചെയ്യുന്നതിന് മുമ്പ് ഷെഡ്യൂൾ പരിശോധിക്കുക

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img