web analytics

കോടതികളില്‍ ചിലപ്പോള്‍ നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാറുണ്ടെന്ന് ആന്റണി രാജു

കോടതികളില്‍ ചിലപ്പോള്‍ നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാറുണ്ടെന്ന് ആന്റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ താന്‍ പൂര്‍ണമായും നിരപരാധിയാണെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. കോടതികളില്‍ ചിലപ്പോള്‍ നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ കേസിലെ നടപടികള്‍ വീണ്ടും സജീവമായതെന്ന് ആന്റണി രാജു പറഞ്ഞു.

ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മൂന്നു പ്രതികളുണ്ടായിരുന്നിട്ടും 2005-ല്‍ അപ്രതീക്ഷിതമായി തനിക്കെതിരെയാണ് കേസ് എടുത്തത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേസ് ഉയര്‍ന്നത് എന്നതില്‍ നിന്ന് തന്നെ ഇതിന് പിന്നിലെ രാഷ്ട്രീയ ഉദ്ദേശം വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.

തൊണ്ടിമുതല്‍ അട്ടിമറി കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി കെ. എസ്. ജോസും കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.

ഗൂഢാലോചന, തെളിവുകള്‍ നശിപ്പിക്കല്‍ അടക്കമുള്ള ആറു കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ഈ കുറ്റങ്ങള്‍ക്ക് പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.

English Summary

Transport Minister Antony Raju maintained his innocence in the thondimuthal (case property) tampering case, alleging political motivation behind the charges. A magistrate court found him guilty along with another accused, with offences that could attract imprisonment ranging from 10 years to life.

Transport Minister Antony Raju maintained his innocence in the thondimuthal (case property) tampering case, alleging political motivation behind the charges. A magistrate court found him guilty along with another accused, with offences that could attract imprisonment ranging from 10 years to life.

thondimuthal-tampering-case-antony-raju-response

Antony Raju, Thondimuthal Case, Kerala Politics, Vigilance Case, Court Verdict, Kerala News

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img