web analytics

അയർലണ്ടിൽ ഈ വർഷം ഈ പ്രത്യേക തട്ടിപ്പ് വർധിച്ചത് 200 ശതമാനം…! അറിഞ്ഞിരിക്കണം, സൂക്ഷിക്കണം:

അയർലണ്ടിൽ ഈ വർഷം തട്ടിപ്പ് കുറ്റകൃത്യങ്ങൾ കുതിച്ചുയർന്നതായി റിപ്പോർട്ട്. ഷോപ്പിംഗ് തട്ടിപ്പുകൾ മാത്രം ഇത്തരത്തിൽ 200 ശതമാനം വർദ്ധിച്ചതായി ഗാർഡയുടെ പുതിയ കണക്കുകൾ പറയുന്നു. വ്യാജ വെബ്‌സൈറ്റുകളോ ലിസ്റ്റിംഗുകളോ ഉപയോഗിച്ച് പേയ്‌മെന്റ് കാർഡ് വിശദാംശങ്ങൾ മോഷ്ടിക്കുന്ന ഷോപ്പിംഗ്, ഓൺലൈൻ ലേല തട്ടിപ്പുകൾ 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 200% വർദ്ധനവാണു ഇക്കാര്യത്തിൽ ഉണ്ടായത്.

സംഘടിത കുറ്റകൃത്യങ്ങളുമായും ഗുരുതരമായ വഞ്ചനയുമായും ബന്ധപ്പെട്ട സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വലിയതോതിൽ വർധിച്ചു എന്നാണ് കണക്കുകൾ പറയുന്നത്. വ്യാജ ട്രേഡ്സ്മാൻ തട്ടിപ്പുകൾ 107 ശതമാനം, വഞ്ചന 159 ശതമാനം, അക്കൗണ്ട് ടേക്ക്ഓവർ തട്ടിപ്പ് 128 ശതമാനം വ്യാജരേഖ ചമയ്ക്കൽ 200 ശതമാനം എന്നിങ്ങനെ കുറ്റകൃത്യങ്ങളിൽ വൻ വർധനവാണ് ഉണ്ടായത്.

എന്നാൽ വർദ്ധനവ് മാത്രമല്ല, ചില കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവും അനുഭവപ്പെട്ട വർഷമാണ് 2025. വ്യാജ പണത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 88 ശതമാനം കുറഞ്ഞു, കവർച്ച, ഭവനഭേദനം, ക്രമക്കേട്, മോഷണം എന്നീ കുറ്റകൃത്യങ്ങളിൽ ആദ്യ മൂന്ന് മാസങ്ങളിൽ ഗണ്യമായ കുറവുണ്ടായി.

വഞ്ചനയിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും, പരമ്പരാഗത സ്വത്ത് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞു. റെസിഡൻഷ്യൽ കവർച്ചകൾ 17 ശതമാനം കുറഞ്ഞു, 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫിഷിംഗ്’ (ഇമെയിൽ അല്ലെങ്കിൽ സന്ദേശങ്ങൾ വഴി ആളുകളുടെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുന്നത്) സംഭവങ്ങൾ 52 ശതമാനം കുറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ആസ്മയും ട്യൂമറും മാറുമെന്ന് വ്യാജ പരസ്യം നൽകിയ ഡോക്ടർ കുടുങ്ങി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീഴുന്ന രോഗികൾക്ക് ഒരു മുന്നറിയിപ്പുമായി...

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ ചെന്നൈ:...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

Related Articles

Popular Categories

spot_imgspot_img