web analytics

ഇന്ത്യക്ക് ഇത് അഭിമാനനേട്ടം; ചതുരംഗപ്പലകയിൽ ഇന്ത്യൻ തേരോട്ടം;ചെസ്സ് ടൂർണമെൻ്റിൽ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദൊമ്മരാജു

കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻ്റിൽ ഉജ്വല വിജയവുമായി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദൊമ്മരാജു. പതിനേഴുകാരനായ ഗുകേഷ് കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻ്റിൽ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്. വിജയത്തിനൊപ്പം ചരിത്രനേട്ടം കൂടിയാണ് സ്വന്തമാക്കിയത്.
കാനഡയിലെ ടൊറൻ്റോയിൽ നടന്ന 14 റൗണ്ട് കാൻഡിഡേറ്റ് ടൂർണമെൻ്റിൻ്റെ അവസാന റൗണ്ടിൽ ഇന്ത്യയിൽ നിന്നുള്ള കൗമാരക്കാരൻ ഏക ലീഡറായി ഫിനിഷ് ചെയ്തു. ഈ വർഷാവസാനം ലോക കിരീടത്തിനായി നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറനെയാണ് ഗുകേഷ് നേരിടുക.

9 പോയിൻ്റണ് ​ഗുകേഷ് ടൂർണമെൻ്റിൽ. അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം കൊയ്തത്. ടൂർണമെന്റ് ജയത്തോടെ ഡി ഗുകേ ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി.

2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്. മാഗ്നസ് കാൾസണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോൾ ഇരുവർക്കും 22 വയസ്സായിരുന്നു പ്രായം. ചരിത്ര നേട്ടത്തിൽ ഗുകേഷിനെ അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ് രം​ഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് ‘എക്‌സിൽ’ കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

ഖത്തറിൽ ‘അൽ-ഗഫർ’ നക്ഷത്രം ഉദിച്ചു, രാത്രികാലങ്ങളിൽ തണുപ്പേറും

ഖത്തറിൽ ‘അൽ-ഗഫർ’ നക്ഷത്രം ഉദിച്ചു, രാത്രികാലങ്ങളിൽ തണുപ്പേറും ദോഹ: ഖത്തറിൽ ശൈത്യകാലം...

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില കൊച്ചി: ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ...

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും, മടങ്ങിയാൽ നടപടി

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും ന്യൂഡൽഹി: പാകിസ്താനെതിരായ...

Related Articles

Popular Categories

spot_imgspot_img