web analytics

കേരളത്തിലെ ഈ ബീച്ച് ഒട്ടും സേഫ് അല്ല; ആകെയുള്ളത് കീറിയ റെസ്ക്യൂ ട്യൂബും, പഴക്കം ചെന്ന് പൊടിഞ്ഞ ലൈഫ് ജാക്കറ്റും; വിസിലും ഒരു ചുവന്ന കൊടിയും കൊണ്ട് ജീവൻ രക്ഷിക്കാനാകുമോ?

അപകടസാധ്യത വളരെ കൂടുതലുള്ള കൊല്ലം ബീച്ചിൽ 12 ലൈഫ് ഗാർഡിനെ ആവശ്യമുണ്ടെങ്കിലും 7 ജീവനക്കാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇവർക്ക് തൊഴിൽ നിയമങ്ങൾ ഒന്നും ബാധകവുമല്ല
ആയിരങ്ങൾ സന്ദർശിക്കുന്ന കൊല്ലം ബീച്ചിൽ സുരക്ഷാക്രമീകരണങ്ങളിൽ വൻ വീഴ്ച. ജീവനു സുരക്ഷ നൽകാൻ ടൂറിസം വകുപ്പ് നിയോഗിച്ചിട്ടുള്ള ലൈഫ് ഗാർഡിന്റെ പക്കലുള്ളത് കീറിയ റെസ്ക്യൂ ട്യൂബും, പഴക്കം ചെന്ന് പൊടിഞ്ഞ ലൈഫ് ജാക്കറ്റും മാത്രം. നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ബീച്ചിന്റെ നീളം കൂടിയതോടെ ബീച്ചിന്റെ പരിധിക്കപ്പുറത്തേക്ക് സന്ദർശകർ ഇറങ്ങുന്നത് പതിവാണ്. എന്നാൽ ഇവർ കടലിലിറങ്ങിയോ എന്നറിയാൻ നിരീക്ഷണ ക്യാമറയോ ലൈറ്റോ വോക്കിടോക്കിയോ മൈക്കോ ഒന്നുമില്ല. ആകെയുള്ളത് വിസിലും ഒരു ചുവന്ന കൊടിയും, 4 റെസ്ക്യൂ ട്യൂബും 8 ലൈഫ് ബോയയും. ഗാർഡ് ഓടിയെത്തുമ്പോഴേക്കും അപകടം സംഭവിച്ചുകഴിയുമെന്ന സ്ഥിതി.

സംസ്ഥാനത്തെ എല്ലാ ലൈഫ് ഗാർഡിനും ഒരു ദിവസം ജോലി ഒരു ദിവസം ഓഫ് എന്നാണ് ഡ്യൂട്ടി നിയമം. എന്നാൽ കൊല്ലം ബീച്ചിലെ 7 ജീവനക്കാർക്കും മാസത്തിൽ ഒരു ദിവസം മാത്രമാണ് ഓഫ്. അടിയന്തര അവധിയെടുത്താൽ വൈകുന്നേരത്തെ ഷിഫ്റ്റിന് ആൾക്ഷാമം വരും. രാവിലെ 7 മുതൽ 11 വരെ ഒരു ഷിഫ്റ്റ്. വൈകിട്ട് 3 മുതൽ 7 വരെ അടുത്ത ഷിഫ്റ്റെന്നാണ് കണക്ക്. പക്ഷേ കൊല്ലത്തെ ജീവനക്കാർക്ക് വിശ്രമമില്ലാതെ ജോലിയാണ്.

രാവിലെ 3 പേർ വന്നാൽ വൈകിട്ട് 4 പേർ മാത്രം. ഈ വർഷം മാത്രം 4 പേരാണ് കൊല്ലം ബീച്ചിൽ മരണപ്പെട്ടത്. നൂറോളം പേർ അപകടത്തിലും പെട്ടു. ദിവസവും ആയിരക്കണക്കിനാളുകൾ എത്തുന്ന ബീച്ചിൽ കപ്പൽ ചാലുള്ളതിനാൽ തുടക്കത്തിൽ തന്നെ 4 മീറ്റർ ആഴമുണ്ട്. കാൽ നനയ്ക്കാൻ തിരയിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും. കടപ്പുറത്ത് കോർപറേഷൻ സ്ഥാപിച്ച പകുതിയിലേറെ തെരുവുവിളക്കുകളും തെളിയുന്നില്ല. രാത്രി 7 വരെ മാത്രമാണ് സംസ്ഥാനത്തുടനീളം ലൈഫ് ഗാർഡ്സിന്റെ സേവനം. എന്നാൽ രാത്രിയിലും അപകടങ്ങൾ വർധിച്ചുവരുന്നതിനാൽ കൊല്ലം ബീച്ചിൽ ടൂറിസം പൊലീസിന്റെ സേവനം അത്യാവശ്യമാണെന്ന് ലൈഫ് ഗാ‍ർഡുകൾ പറയുന്നു.

ലൈഫ് ഗാർഡിന്റെ പക്കലുള്ള ‌ജീവൻരക്ഷാ ഉപകരണമായ റെസ്ക്യൂ ട്യൂബ് കീറിയ നിലയിലാണ്.വാച്ച് ടവർ ഉപയോഗശൂന്യവുമാണ്.
ബീച്ചിൽ നിരീക്ഷണത്തിനായി എട്ടുവർഷം മുൻപ് സ്ഥാപിച്ച വാച്ച് ടവറിൽ ജീവൻ പണയം വച്ചാണ് ലൈഫ് ഗാർഡുകൾ കഴിയുന്നത്. കടൽക്കാറ്റിൽ മേൽക്കൂരയുടെ ഭൂരിഭാഗവും നശിച്ചുകഴിഞ്ഞു. ഷീറ്റുകളെല്ലാം പറന്നതിനാൽ വെയിലും മഴയും എല്ലാം ‘തടസ്സമില്ലാതെ’ ടവറിനുള്ളിൽ എത്തും.

തുരുമ്പെടുത്ത് പല കമ്പികളും ഷീറ്റുകളും തലയിൽ വീഴാതിരിക്കാനായി കയറുകൊണ്ട് താൽക്കാലികമായി കെട്ടിവച്ചിരിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള പൊടിപിടിച്ച, ദ്രവിച്ച സുരക്ഷ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഇടം മാത്രമാണിത്. മഴക്കാലമായാൽ കെട്ടിടത്തിനുള്ളിലെ വെള്ളക്കെട്ടിൽ കുടപിടിച്ചിരുന്ന് നിരീക്ഷണം നടത്തണം. പലവട്ടം പരാതിപ്പെട്ടിട്ടും ‘എല്ലാം മുകളിൽ അറിയിച്ചിട്ടുണ്ട്’ എന്ന മറുപടിയിൽ മാത്രം ഒതുങ്ങുകയാണ് നടപടികൾ.

English summary:This beach in Kerala is not safe at all; All that was left was a torn rescue tube and an old and tattered life jacket; Can a whistle and a red flag save lives?

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം: മൂന്ന് പേർക്ക് ഗുരുതര പരുക്ക്

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം റാന്നി:...

പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ...

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരം:...

ശബരിമലയിൽ ഇനി ‘രുചിമേളം’; തീർഥാടകർക്ക് സദ്യയൊരുക്കി ദേവസ്വം ബോർഡ്‌

ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇനിമുതൽ ഇലയിൽ വിളമ്പിയ കേരളീയ സദ്യയുടെ രുചിയറിയാം. ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

ഷൈന്‍ ടോം കേസില്‍ പോലീസിന് തിരിച്ചടി, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

കൊച്ചി: മലയാള സിനിമാ ലോകത്തെ പിടിച്ചുലച്ച ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ...

Related Articles

Popular Categories

spot_imgspot_img