കോട്ടയം: തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ് ഐ കോട്ടയത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. കഞ്ഞിക്കുഴി കാച്ചുവേലിക്കുന്ന് പീടിയേക്കൽ വീട്ടിൽ ജോർജ് കുരുവിളയാണ്(42) മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.Thiruvananthapuram Vizhinjam police station SI hanging dead
മെഡിക്കൽ അവധിയെടുത്താണ് കുരുവിള കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ എത്തിയത്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.
2014 ൽ സർവീസിൽ പ്രവേശിച്ചയാളാണ് കുരുവിള. പ്രമോഷൻ ടെസ്റ്റ് എഴുതിയ ശേഷമാണ് ഇദ്ദേഹം എസ്‌ഐ ആയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.