web analytics

ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം നഗരം ക്ലീൻ ; ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ; ഭവനരഹിതർക്ക് വീട് കെട്ടും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി കൊണ്ടാടിയപ്പോൾ ഒറ്റ ദിവസംകൊണ്ട് കോർപ്പറേഷൻ ജീവനക്കാർ ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ. വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവനനിർമാണത്തിനായി ഇവ സൗജന്യമായി നൽകും. ഭവനനിർമാണ ​ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സൗജന്യ ഇഷ്ടികക്ക് അപേക്ഷ നൽകാം. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ, വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ തുടങ്ങിയ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്കാണ് മുൻഗണന.

ഗുണഭോക്താക്കൾ രേഖകൾ സഹിതം (ആധാർ കോപ്പി, കെട്ടിടനിർമാണ അനുവാദപത്രം പകർപ്പ്) മാർച്ച് രണ്ടിനുള്ളിൽ മേയറുടെ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ നമ്പർ: 9946353917. നിലവിൽ ജഗതിയിലെ കോർപ്പറേഷൻ മൈതാനത്താണ് ഇഷ്ടികകൾ സൂക്ഷിച്ചിരിക്കുന്നത്. ഇടറോഡുകളിലുള്ള കട്ടകൾ റോഡരികിലേക്കു മാറ്റി സൂക്ഷിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ രാത്രി ഇവ മൈതാനത്തേക്ക് മാറ്റും.200 ലോഡ് കട്ടകളാണ് ഞായറാഴ്ച രാത്രി ശേഖരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ആദ്യ ദിവസത്തെ ശുചീകരണം അവസാനിച്ചത്.

കഴിഞ്ഞ വർഷം പൊങ്കാല അടുപ്പിന്റെ കട്ടകളുപയോഗിച്ച് ലൈഫ് പദ്ധതിപ്രകാരമുള്ള 17 വീടുകളാണ് നിർമിച്ചത്. ഇത്തവണ മുപ്പതോളം വീടുകൾക്ക് ചുടുകട്ട നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഇടനിലക്കാർ പലരും കട്ടകൾ ശേഖരിച്ചുകൊണ്ടുപോകുന്നത് പതിവായിരുന്നു. കോർപ്പറേഷന്റെ കർശന ഇടപെടൽ വന്നതോടെ ഇതിന് കുറവുവന്നിട്ടുണ്ട്. കഴിഞ്ഞ തവണ ശേഖരിച്ച ചുടുകട്ട അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾവളപ്പിൽ കൂട്ടിയിട്ടിരുന്നത് വിവാദമായിരുന്നു.360 ലോഡ് മാലിന്യവും നഗരത്തിൽനിന്ന് മാറ്റിയിട്ടുണ്ട്. ഇതിൽ 95 ശതമാനത്തോളം ജൈവ മാലിന്യങ്ങളായിരുന്നുവെന്ന് കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിക്കാൻ പുനരുപയോഗിക്കാനാവാത്ത പ്ലേറ്റുകൾ ഉപയോഗിച്ചത് വളരെക്കുറച്ച് സ്ഥലങ്ങളിൽ മാത്രമായിരുന്നു.

ഭൂരിഭാഗം സ്ഥലങ്ങളിലും സ്റ്റീൽ പ്ലേറ്റുകൾ ഉപയോഗിച്ചത് അജൈവമാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചു. എന്നാൽ, ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ള വിതരണത്തിന് പേപ്പർ ഗ്ലാസുകൾ തന്നെയാണ് ഉപയോഗിച്ചത്. ശേഖരിച്ച മാലിന്യം നഗരത്തിലെ ആറിടങ്ങളിലായി മണ്ണിട്ടുമൂടുകയാണ് ചെയ്തത്. വലിയ ടിപ്പറുകളിൽ 47 ലോഡും സാധാരണ ടിപ്പറുകളിൽ 264 ഉം ചെറിയ പിക്കപ്പുകളിൽ 49 ലോഡു മാലിന്യവുമാണ് മാറ്റിയത്.

Read Also : ബോഡി ബിൽഡിങ്ങിനു സിങ്ക് വേണം; 39 നാണയങ്ങളും 37 കാന്തങ്ങളും വിഴുങ്ങി യുവാവ് !

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories

spot_imgspot_img