web analytics

തലയിൽ മുണ്ടിട്ടെത്തും: ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത് അടപടലം മോഷ്ടിക്കും…! ഇടുക്കിയിലെ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടു ഞെട്ടി നാട്ടുകാർ:

ഇടുക്കി ചെമ്പകപ്പാറയിലെ വ്യാപാര സ്ഥാപനം കുത്തിതുറന്ന് 25000 രൂപ കവർന്ന മോഷ്ടാവ് കൊച്ചുകാമാക്ഷിയിലെ മൂന്നു കടകളും കുത്തിത്തുറന്നു. ചെമ്പകപ്പാറ ഏറത്തകുന്നേൽ സുധാകരന്റെ കടയിൽ നിന്നാണ് പണം കവർന്നത്. കൊച്ചുകാമാക്ഷി സ്വദേശി അനീഷിന്റെ കോഴിക്കട, ജോസഫിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, സമീപത്തെ റേഷൻകട എന്നിവിടങ്ങളിലാണ് മോഷണശ്രമം.

സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷ്ടാവ് ഉള്ളിൽകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കോഴിക്കടയിലെ സിസി ടിവിയുടെ മെമ്മറി കാർഡും മോഷ്ടാവ് നശിപ്പിച്ചു.

കടയുടമകളുടെ പരാതിയിൽ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഖലയിലെ സിസി ടിവികൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

തലയിൽ മുണ്ടിട്ടു പോകുന്ന മോഷ്ടാവിന്റെ ചിത്രമാണ് ലഭിച്ചത്. മോഷ്ടാവ് പള്ളിക്കാനം ചെമ്പകപ്പാറ മേഖലകളിലെ ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ഇതോടെ ഈ മേഖലകളിൽ ഹൈമാസ്റ്റ് ലൈറ്റുകളും ഓഫായി.

യുകെയിൽ മലയാളി ഡോക്ടർക്കെതിരെ ഗുരുതര ആരോപണം…! പരാതിക്കാർ എഡിഎച്ച്ഡി, ഓട്ടിസം കുട്ടികളുടെ മാതാപിതാക്കൾ: നിഷേധിച്ച് ഡോക്ടറും

മലയാളി ഡോക്ടർക്ക് നേരെ
യുകെയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രോഗികളുടെ ബന്ധുക്കൾ. നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ പീഡിയാട്രിക് കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന ഡോ. അനീഷിനെതിരെയാണ് കുട്ടികളുടെ മാതാപിതാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ രോഗങ്ങൾ ബാധിച്ച കുട്ടികളുടെ മാതാപിതാക്കളാണ് മലയാളി ഡോക്ടർക്കെതിരെ പരാതി നൽകിയത്. എന്നാൽ ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചു.

ഡോക്ടർ എൻഎച്ച്എസ് അപ്പോയിന്റ്മെന്റുകൾക്ക് രോഗികളിൽ നിന്നും പണം ഈടാക്കി എന്നതാണ് പ്രധാന ആരോപണം. സ്വകാര്യ സേവനത്തിനായി ആയിരക്കണക്കിന് പൗണ്ട് നൽകിയതായും പക്ഷേ തുടർ പരിചരണമോ മരുന്നോ ലഭിക്കാത്തത് തങ്ങളെ അസ്വസ്ഥതരാക്കിയെന്നും ചില കുട്ടികളുടെ മാതാപിതാക്കൾ ആരോപിക്കുന്നു.

എൻഎച്ച്എസിൽ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള കാലതാമസം കാരണമാണ് ദുരിതബാധിതരായ കുടുംബങ്ങൾ ഡോക്ടറിന്റെ സ്വകാര്യ സേവനം ഉപയോഗിച്ചത്.

നോർത്തേൺ ഹെൽത്ത് ട്രസ്റ്റിൽ എൻഎച്ച്എസ് ജോലി ചെയ്ത് കൊണ്ടിരിക്കെ സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോ. അനീഷ് പിന്നീട് ട്രസ്റ്റിൽ നിന്നും ജോലി ഉപേക്ഷിച്ചു. എന്നാൽ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നിർത്തിയത് തങ്ങളെ ബാധിച്ചതായി മാതാപിതാക്കൾ പറയുന്നു.

എന്നാൽ താൻ അപ്പോയിന്റ്മെന്റുകൾക്ക് പണം ഈടാക്കിയെന്ന ആരോപണം ഡോ. അനീഷ് നിഷേധിച്ചു. നിലവിൽ തനിക്ക് അസുഖമുണ്ടെന്നും തനിക്ക് ഇഷ്ടമുള്ളതുപോലെ മാതാപിതാക്കളെ കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻഎച്ച്എസ് സേവനങ്ങൾക്ക് ഡോ. അനീഷ് രോഗികളിൽ നിന്ന് പണം ഈടാക്കിയിട്ടുണ്ടെന്ന പരാതി വളരെ ഗൗരവമായി എടുത്തതായും ഇത് പരിശോധിച്ചു വരുന്നതായും നോർത്തേൺ ട്രസ്റ്റ് അറിയിച്ചു. സംഭവത്തിൽ ഹെൽത്ത് ട്രസ്റ്റ് അന്വേഷണം ആരംഭിച്ചു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച ഡോക്ടർ
തനിക്കെതിരെ പരാതി നൽകിയ മാതാപിതാക്കളെ കാണാനും അവരോട് ക്ഷമ ചോദിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

വായ്പയെടുത്ത് കൃഷി തുടങ്ങി; പക്ഷെ വിളവെടുക്കാറായപ്പോൾ കർഷകന് കിട്ടിയത് എട്ടിന്റെ പണി !

ഇടുക്കി ശാന്തിഗ്രാം ഇടിഞ്ഞമല കുരിശുമലക്ക് സമീപം പാട്ടത്തിനെടുത്ത് കൃഷിചെയ്ത ഒരേക്കറോളം കപ്പകൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം. സ്വർണം പണയം വെച്ചും കർഷക സംഘങ്ങളിൽ നിന്നും വായ്പയെടുത്തും തുടങ്ങിയ കൃഷി കാട്ടുപന്നി കുത്തിമറിച്ചതോടെ പണയം തിരിച്ചടക്കാൻ കഴിയാതെ കർഷകൻ.

ഇടിഞ്ഞ മല ഇടത്തിപ്പറമ്പിൽ മാത്യുവിന്റെ കപ്പത്തോട്ടമാണ് കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ചത്. ഇതോടെ 72 കാരനായ മാത്യു പരാതിയുമായി പഞ്ചായത്തിനെയും, കൃഷിഭവനേയും, വനംവകുപ്പിനേയും സമീപിച്ചു.

പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് ജെസിബി ഇറക്കി വൻ മുതൽ മുടക്കിയാണ് കപ്പകൃഷി തുടങ്ങിയത്. സ്ഥലത്തിന് ചുറ്റും കാട്ടുപന്നികളുടെയും മറ്റും ശല്യം ഉണ്ടാകാതിരിക്കാൻ ഗ്രീൻ നെറ്റ് കൊണ്ട് വേലിയും തീർത്തു.

വിളവ് അഞ്ചുമാസം കഴിഞ്ഞ സമയത്താണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നികൾ കൂട്ടമായി എത്തി വേലി തകർത്ത് അകത്തുകടന്നത്. നാലു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img